HOME
DETAILS
MAL
മൊബൈല്‍ വാലറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് വിശ്വാസക്കുറവു തന്നെ
backup
December 29 2016 | 07:12 AM
ബെംഗളൂരു: കാഷ്ലെസ്സ് ഇക്കോണമിയെന്ന പദ്ധതി ഉയര്‍ന്നുവരുമ്പോഴും കാര്‍ഡ്, മൊബൈല്‍ ഇടപാടുകളില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും വിശ്വാസമില്ലെന്ന് സര്‍വ്വേ. പണമിടപാട് നടത്താന്‍ മൊബൈല്‍ ഉപയോഗിക്കാമെന്ന കാര്യം ആരും ആദ്യ ചോയിസായി പരിഗണിക്കുന്നില്ലെന്നാണ് പഠനം കണ്ടെത്തിയത്.
ഡിലോയിറ്റ് എന്ന സംഘമാണ് സര്‍വ്വേ നടത്തിയത്. 29 ശതമാനം പേരും മൊബൈല്‍ ഇടപാട് സുരക്ഷിതമല്ലെന്നാണ് പറയുന്നത്.
ബാലന്‍സ് പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് അധികം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുന്നില്ലെന്നതും മൊബൈല്‍ പേയ്മെന്റില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."