HOME
DETAILS
MAL
മുത്തങ്കി പള്ളി തകര്‍ത്ത കേസ്; ഉവൈസി അടക്കം അഞ്ചുപേരെ കോടതി വെറുതെ വിട്ടു
backup
December 29 2016 | 09:12 AM
ഹൈദരാബാദ്: 2005 മുത്തങ്കി പള്ളി തകര്‍ത്ത സംഭവത്തെത്തുടര്‍ന്നുണ്ടായ കേസില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയേയും മറ്റു നാലുപേരുയും കോടതി വെറുതെ വിട്ടു.
ഹൈദരാബാദ് - മുംബൈ ഹൈവേയില്‍ മുത്തങ്കിയിലുള്ള പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ റെവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നു പള്ളികളും ഒരു ക്ഷേത്രവും പൊളിച്ചുനീക്കി. ഹൈവേ വിപുലീകരണത്തിന്റെ ഭാഗമായാണിത്.
എന്നാല്‍ നാലാമത്തെ പള്ളിയും പൊളിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ പ്രദേശിക മുസ്ലിംകളും എ.ഐ.എം.ഐ.എം നേതാക്കളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിക്കുകയും ഉവൈസിയടക്കം 21 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."