അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: എം.കെ രാഘവന്
കോഴിക്കോട്: എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പിയുടെ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എം.കെ രാഘവന് എം പി. രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളില്‍ എം.ടിക്ക് തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എം.ടിയെപ്പോലൊരു എഴുത്തുകാരന് പറയണമെന്ന് ബി.ജെ.പി നേതൃത്വം ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഫാസിസ്റ്റ് മനോഭാവമാണ്.
ഭരണകര്‍ത്താക്കള്‍ക്കും ഭരണകൂടങ്ങള്‍ക്കും സ്തുതി പാടുകയാണ് എഴുത്തുകാരന്റെ ധര്‍മ്മമെന്ന് ഏതെങ്കിലും നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അവരോട് കേരളീയ സമൂഹത്തിന് സഹതാപം മാത്രമേ തോന്നുകയുള്ളൂ. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എം.ടി ഉന്നയിച്ച വിഷയങ്ങളോടാണ് ബി.ജെ.പി നേതൃത്വം സഹിഷ്ണുതയോടെ പ്രതികരിക്കേണ്ടിയിരുന്നത്. മറിച്ച് രാഷ്ട്രീയ അഭിപ്രായം പറയാന്‍ എം.ടിക്ക് എന്തവകാശം എന്ന് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത് അപലപനീയമാണെന്ന് എം.കെ രാഘവന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."