HOME
DETAILS
MAL
എന്‍.സി.പിയില്‍ നിന്ന് എ.കെ ശശീന്ദ്രന് മന്ത്രിയാവും
backup
May 24 2016 | 08:05 AM
തിരുവനന്തപുരം: എലത്തൂര്‍ എം.എല്‍.എ എ.കെ ശശീന്ദ്രന് എന്‍.സി.പി.യുടെ മന്ത്രിയാവും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കര്യം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമൊന്നുമില്ലെന്ന് ഉഴവൂര്‍ വിജയന് പറഞ്ഞു. സംസ്ഥാന നേതൃത്വം തീരുമാനിച്ച് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് മന്ത്രിയെ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രനെ കൂടാതെ കുട്ടനാട്ടിലെ എം.എല്‍.എയായ തോമസ് ചാണ്ടി മന്ത്രിസഭയിലെ എന്‍.സി.പി പ്രതിനിധിയാവുമെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെ മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍ ധാരണയായതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഉഴവൂര്‍ വിജയന് നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."