കള്ളപ്പണം:ഡല്‍ഹിയില്‍ അഭിഭാഷകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: അനധികൃതമായി പണം സൂക്ഷിക്കുകയും വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ ഡല്‍ഹിയിലെ അഭിഭാഷകനായ രോഹിത് ഠണ്ഡനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
നോട്ട് നിരോധനം വന്നതിനു ശേഷം അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ 125 കോടി രൂപ പിടിച്ചെടുത്തിരുന്നു.
പണം അനധികൃതമായി സൂക്ഷിച്ചതാണെന്നും ഇതില്‍ 75 കോടി കള്ളപ്പണമാണെന്നും കണ്ടെത്തിയിരുന്നു.
ഡിസംബര്‍ 10ന് ഇയാളുടെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ 14 കോടി രൂപയും കണ്ടെടുത്തു. ഇതില്‍ 2 കോടി രൂപ 2000ത്തിന്റെ നോട്ടുകളായിരുന്നു.
വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ക്ക് താന്‍ 50 കോടി നല്‍കിയതായും അഭിഭാഷകന് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ അറസ്റ്റ് ചെയ്തിരുന്ന കൊല്‍ക്കത്തയിലെ ബിസിനസുകാരന് പരസ് മാള്‍ ലോധയുമായി ഠണ്ഡന് ബന്ധമുണ്ടെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."