നോട്ട് നിരോധനം: ന്യായീകരണവുമായി ബി.ജെ.പി പ്രചാരണത്തിന്
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് കടുത്ത പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ഇത്തരമൊരു നിലപാടെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നീക്കവുമായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നടപടികളെ അംഗീകരിച്ച ജനങ്ങളെല്ലാം നോട്ട് നിരോധനത്തോടെ അദ്ദേഹത്തിനെതിരായതും ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. മന്ത്രിമാര്‍ 10 സ്ഥലങ്ങളിലായി പാര്‍ട്ടി സംഘടിപ്പിക്കുന്ന റാലികളില്‍ പങ്കെടുക്കണമെന്ന് ബി.ജെ.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സര്‍ക്കാര്‍ നിലപാടുകളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഇത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്നകാര്യവും വ്യക്തമാക്കും. എല്ലാ മന്ത്രിമാരോടും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സന്ദര്‍ശിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന യു.പി. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."