610 ടണ്‍ കറന്‍സി വിമാനമാര്‍ഗം വിവിധ ഇടങ്ങളില്‍ എത്തിച്ചതായി വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണമെത്തിക്കുന്നതിനായി വ്യോമ സേനയും കിണഞ്ഞു ശ്രമിച്ചതായി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ. 610 ടണ്‍ പുതിയ നോട്ടുകളാണ് വിമാനമാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമ സേന എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സി- 130എസ്, സി- 17എസ് ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങളില്‍ രാജ്യത്തെ നാല് സ്ഥലങ്ങളില്‍നിന്ന് നോട്ടുകള്‍ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ നോട്ട് ജനങ്ങളിലെത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിെന്റ ശ്രമങ്ങളെ സേന പൂര്‍ണമായി സഹായിച്ചു. കേന്ദ്ര സര്‍ക്കാറിെന്റ ഏറ്റവും വലിയ ഉദ്യമമായിരുന്നു പണം അസാധുവാക്കലും പുതിയവ ജനങ്ങളിലെത്തിക്കുകയെന്നതും. ജനങ്ങള്‍ നേരിടുന്ന ദുരിതം പരിഹരിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവിച്ചെന്നും റാഹ വ്യക്തമാക്കി.
പുതിയ നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന് കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പണമെത്തിക്കുന്നതിന് വ്യോമസേനയുടെ സേവനം സര്‍ക്കാര്‍ തേടിയത്. വിനിമയത്തില്‍ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി. അത് ഇപ്പോഴും തുടരുകയാണെന്നും അരൂപ് റാഹ കൂട്ടിച്ചേര്‍ത്തു. ഈമാസം 31നാണ് വ്യോമ സേനാ മേധാവി സര്‍വീസില്‍ നിന്ന് വിരമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."