HOME
DETAILS
MAL
ഐ.എസ് നേതാവ് കൊല്ലപ്പെട്ടു
backup
December 30 2016 | 05:12 AM
വാഷിങ്ടണ്‍: യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു. അബുജന്ഡല് അല്‍ കുവൈത്തിയെന്ന ഐ.എസ് കമാന്‍ഡറാണ് കൊല്ലപ്പെട്ടതെന്ന് സേനാ കേന്ദ്രം അറിയിച്ചു.
തബ്ഖ ഡാമിന് സമീപത്തായിരുന്നു വ്യോമാക്രമണം. ഡാം സ്ഥിതിചെയ്യുന്ന മേഖല കേന്ദ്രീകരിച്ച് 10 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു ആക്രമണം. അല്‍ റഖ നഗരത്തില്‍ നിന്നു 25 മൈല്‍ അകലെയാണ് തബ്ഖ ഡാം. യുനെസ്കോ പൈതൃകപട്ടികയില്‍ ഇടംനേടിയ പൗരാണിക നഗരമായ പല്‍മിറ പിടിച്ചെടുത്തു നശിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അബുജന്ഡലായിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസി(എസ്.ഡി.എഫ്)നെതിരെ ആത്മഹത്യാ വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിലും രാസായുധം പ്രയോഗിക്കുന്നതിലും പ്രവര്‍ത്തിച്ചത് ഇയാളുടെ കുബുദ്ധിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."