HOME
DETAILS

കലാമേളകളിലെ വിധികര്‍ത്താക്കള്‍ ആരൊക്കെ...? വീണ്ടും വിവാദമുയരുന്നു

  
backup
December 30 2016 | 05:12 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87%e0%b4%b3%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

 

കോഴിക്കോട്: സ്‌കൂള്‍ കലോത്സവങ്ങളില്‍ വിവിധ കലാമത്സരങ്ങളുടെ വിധികര്‍ത്താക്കളെ നിയമിക്കുന്നതില്‍ സ്വജനപക്ഷപാതവും അനീതിയും നടക്കുന്നുവെന്ന ആക്ഷേപം വീണ്ടുമുയരുന്നു. സംസ്ഥാന കലോത്സവം കണ്ണൂരില്‍ ജനുവരിയില്‍ നടക്കാനിരിക്കെയാണ് കലോത്സവ ജഡ്ജ്‌മെന്റ് നിയമനത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചില കലാകാരന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമായും മാപ്പിളകലകളായി അറിയപ്പെടുന്ന ദഫ്, ഒപ്പന, വട്ടപ്പാട്ട്, അറബന, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ ജഡ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് ആ കലകളുമായി ബന്ധപ്പെട്ട പ്രാഥമികവിവരം പോലും ഇല്ലാത്തവരാണെന്നാണ് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അഖിലകേരള കോല്‍ക്കളി സംഘം ഏകോപന സമിതി ചെയര്‍മാന്‍ നാസര്‍ കാപ്പാട് അടക്കമുള്ള കലാകാരന്‍മാര്‍ പറയുന്നത്.
പല കലാമേളകളിലും വിധികര്‍ത്താക്കളായെത്തുന്നത് കേവലം പതിനഞ്ച് ദിവസം മാത്രമുള്ള ഒരു കോഴ്‌സ് കഴിഞ്ഞവരാണ്. മിക്ക മേളകളിലും ഇവരെ ചില അധ്യാപക സംഘടനകള്‍ ക്വട്ടേഷന്‍ സംവിധാനം പോലെ എടുക്കുകയാണ്. പത്രത്തിലൂടെ ജഡ്ജിങ് പാനലിലേക്ക് പരസ്യം നല്‍കുന്നുണ്ടെങ്കിലും അങ്ങിനെ ലഭിക്കുന്ന അപേക്ഷകളില്‍ അഭിമുഖം നടത്താറില്ല. കോഴിക്കോട് ജില്ലയില്‍ നടക്കാന്‍ പോകുന്ന റവന്യൂ ജില്ലാകലോത്സവത്തിന് ജഡ്ജസായി വരുന്നവര്‍ നേരത്തെ സി.ബി.എസ്.ഇ കലോത്സവത്തില്‍ വിലക്ക് നേരിട്ടവരാണെന്നും ആരോപണമുണ്ട്.
കോല്‍ക്കളി മാപ്പിളകലയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മാപ്പിള കോല്‍ക്കളി മാത്രമേ മത്സരമായി അവതരിപ്പിക്കാന്‍ പറ്റൂവെന്ന അവസ്ഥയാണ്. മറ്റ് സമുദായങ്ങളുടെ കോല്‍ക്കളിയെയും മത്സരത്തില്‍ അവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോല്‍ക്കളി ആശാന്‍ ആര്‍.എന്‍ പീറ്റക്കണ്ടി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മഹേഷ് ചെമ്മരത്തൂര്‍, ബഷീര്‍ കല്ലായി എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago