ശാസ്ത്രമേഖലയുടെ എതിര്‍പ്പ് ജൈവകൃഷി നേരിടുന്ന പ്രധാന വെല്ലുവിളി
കോട്ടയം: ജൈവകൃഷിയെ സര്‍ക്കാരും പൊതുജനവും ഉള്‍ക്കൊണ്ടിട്ടും ശാസ്ത്രമേഖല പൂര്‍ണമായും അംഗീകരിക്കാത്തത് മേഖല നേരിടുന്ന പ്രധാന വെല്ലു വിളിയെന്ന് പരിസ്ഥിതിപ്രവര്‍ത്തകനും ജൈവ കര്‍ഷകനുമായ കെ.വി ദയാല്‍. എം.ജി സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ജൈവകൃഷി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവകൃഷിയുടെ പ്രാധാന്യം മനസിലാക്കി നിരവധി ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടത്തണം. നിലവില്‍ താരതമ്യപ്പെടുത്തലല്ലാതെ ഒരു രൂപയുടെ പോലും ഗവേഷണം ഇവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൈവകൃഷി ഇക്കോളജിയുടെ ഭാഗമാണ്. അതിനാല്‍ ഓര്‍ഗാനിക് ഫാമിങ് ശാസ്ത്രീയ കൃഷിരീതി തന്നെയാണ്. അല്ലാതെ പാരമ്പര്യത്തിലേക്കുള്ള മടങ്ങിപ്പോകലല്ല.
കൃഷിയില്‍ വേണ്ടത് എന്‍ജിനീയറിങല്ലെന്നും ഇക്കോളജിക്കല്‍ ഡിസൈനിങ് ആണെന്നും ദയാല്‍ സൂചിപ്പിച്ചു.
പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രോ ഇക്കോളജിയിലൂടെയേ ഇനിയുള്ള നാളുകളില്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌ന പരിഹാരത്തില്‍ വ്യത്യസ്ത വഴികളിലൂടെയുള്ള അന്വേഷണമാണ് വേണ്ടത്.
അതാണ് ശാസ്ത്രീയരീതി. തൊഴിലാളികള്‍ കൃഷിയുടെ ശാത്രീയതയറിയണം. പഠിക്കാതെ ജൈവകൃഷി ചെയ്യുന്നത് ശരിയല്ല. ഇത്തരത്തില്‍ കൃഷി ചെയ്യുന്നവര്‍ തന്നെയാണ് കൃഷി പരാജയമാണെന്ന പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളില്‍ തീയിടുന്നത് എതിര്‍ക്കേണ്ട കാലം കഴിഞ്ഞു. ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ അലിഞ്ഞു ചേരാന്‍ അനുവദിക്കണം. അതാണ് പ്രകൃതി സൗഹൃദ കൃഷിരീതി. വിത്തിനേക്കാള്‍ പ്രധാന്യം മണ്ണിനു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."