'എം.എം മണി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി'
വടകര: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടാന്‍ കോടതി ഉത്തരവിട്ടിട്ടും എം.എം മണി മന്ത്രിസ്ഥാനം രാജിവെക്കാതെ തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു.
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി ജനമധ്യത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ കേസില്‍ അകപ്പെട്ട നേതാക്കളുടെ അറസ്റ്റ് പ്രതിരോധിക്കാനാണ് മണി ബേബി ഉള്‍പെടെയുള്ള രാഷ്ട്രീയ എതിരാളികളെ കൊന്നകാര്യം വെളിപ്പെടുത്തിയത്.
ഇത്തരം ഒരു നേതാവിനെ മത്സരിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്തത് സി.പി.എമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയ കാരായിമാരെയും മത്സരിപ്പിച്ച് സ്ഥാനങ്ങള്‍ നല്‍കിയതും ഒടുവില്‍ രാജിവെപ്പിക്കേണ്ടിവന്നതും കേരള ജനത മറന്നിട്ടില്ലെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."