നാദാപുരം ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഒന്നിന്
നാദാപുരം: നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി നാദാപുരത്ത് പുതുവര്‍ഷദിനത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. വടകര തണല്‍, കല്ലാച്ചി ഇലാജ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവര്‍ സംയുക്തമായാണ് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. കല്ലാച്ചി ഈപീസ് ആര്‍ക്കേഡില്‍ ഒന്നിന് രാവിലെ ഒന്‍പതിന് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, എം.എല്‍.എ മാരായ ഇ.കെ വിജയന്, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ വിവിധ പദ്ധതികളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. മേഖലയില്‍ നേരത്തെ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക രോഗികള്‍ ഉള്ളത് വടകര താലൂക്കിലാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നാദാപുരത്ത് നടത്തിയ വൃക്ക രോഗ നിര്‍ണയ ക്യാംപില്‍ നിരവധി രോഗികളെ കണ്ടെത്തിയതോടെയാണ് നാദാപുരം കേന്ദ്രമായി സൗജന്യ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കാന്‍ ഇലാജ് ഭാരവാഹികളും മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."