HOME
DETAILS
MAL
ത്വക്ക്രോഗ ആശുപത്രിയില്‍ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
backup
December 30 2016 | 06:12 AM
കോഴിക്കോട്: ചേവായൂര്‍ ഗവണ്മെന്റ് ത്വക്ക്രോഗ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ കാരണം പഴയ ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഡെര്‍മറ്റോളജി വിഭാഗത്തിനു കീഴിലാണു ത്വക്ക്രോഗ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
ആശുപത്രി വളപ്പിലെ മിക്കഭാഗങ്ങളിലും ഇത്തരം സ്ക്രാപ്പുകള്‍ കൂട്ടിയിട്ട നിലയിലാണ്. നേരത്തേ കുഷ്ടരോഗ ആശുപത്രി എന്ന നിലയിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തൊലിപ്പുറമെയുള്ള ചികിത്സയ്ക്കു വേണ്ടി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
നേരത്തേ പല സന്നദ്ധ സംഘടനകളും സംഭാവന ചെയ്തതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു വാങ്ങിയതുമായ ഉപകരണങ്ങള്‍ മഴയും വെയിലും കൊണ്ടു തുരുമ്പെടുത്തു നശിക്കുകയാണ്. വിഷയത്തിലുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."