മെഡിക്കല്‍ കോളജ് മാതൃശിശു വിഭാഗത്തിന് പുതുമുഖം നല്‍കി എന്‍.എസ്.എസ്
കോഴിക്കോട്: ഹസന്‍ ഹാജി മെമോറിയല്‍ ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലെ മാതൃശിശു വിഭാഗം ഓപറേഷന്‍ തിയറ്ററുകള്‍ നവീകരിച്ചു. രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് എന്‍.എസ്.എസ് സപ്തദിന ക്യാംപിലെ വിദ്യാര്‍ഥികള്‍ ഇവിടെ പ്രവൃത്തികള്‍ നടത്തിയത്. ഓപറേഷന്‍ തിയറ്ററിലെ എയര്‍കണ്ടീഷനിങ് ഉപകരണങ്ങള്‍, ദന്തല്‍ വാര്‍ഡുകളിലെ കസേരകള്‍, സ്‌ട്രെച്ചറുകള്‍, വാതിലുകള്‍, ജനലുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചത്. തകരാറിലായ വൈദ്യുതി, ജലവിതരണ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇതോടനുബന്ധിച്ച് നടത്തിയിട്ടുണ്ട്.
പ്രോഗ്രാം ഓഫിസര്‍മാരായ വിനു റോഷന്‍, സി.കെ റിയാസ്, വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് സഈദ്, ഹൃദ്യ അജയ്, മുഹമ്മദ് റബീഷ്, ടി. വിചിത്ര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്നു നടന്ന ക്യാംപിന്റെ സമാപനത്തില്‍ ജെ.ഡി.ടി പ്രസിഡന്റ് ഡോ. പി.സി അന്‍വര്‍, എം.പി അബ്ദുല്‍ ഗഫൂര്‍, സി.പി കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, കെ.എ ഖാലിദ്, ആശുപത്രി സൂപ്രണ്ട് മോഹന്‍കുമാര്‍, ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ രമേഷ്‌കുമാര്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍, ഡെന്റല്‍ കോളജ് സീനിയര്‍ പ്രൊഫസര്‍ സുധ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."