റോഡ് നികുതി ഒഴിവാക്കാനുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടി മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കാനുള്ള അപേക്ഷ ഫീസ് കുത്തനെ കൂട്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍. റോഡ് നികുതി ഒഴിവാക്കാന്‍ നല്‍കിയിരുന്ന സൗജന്യ ജി ഫോമുകള്‍ക്ക് ഫീസ് 50 മുതല്‍ 400 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ ഉത്തരവ് ഈ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
റോഡ് നികുതി ഒഴിവാക്കിക്കിട്ടാന്‍ ജനുവരി ഒന്ന് മുതല്‍ സമര്‍പ്പിക്കുന്ന ജി ഫോമുകള്‍ക്കാണ് വാഹനവകുപ്പ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ജി ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് ഫീസ് ഈടാക്കിയരുന്നില്ല.
മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 50 രൂപ, മോട്ടോര്‍ കാറും മറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍100 രൂപ, ഇരുചക്ര, മുച്ചക്ര ട്രാന്‍പോര്‍ട്ട് വാഹനങ്ങള്‍ക്ക് 100 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200, മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ 300, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ 400 രൂപ എന്നിങ്ങനെയാണ് ഫീസ്. റോഡ് നികുതി ഒഴിവാക്കാനുള്ള അപേക്ഷകള്‍ ജനുവരി ഒന്നിന് ഉച്ചക്ക് ഒരു മണിക്കകം നിശ്ചിത ഫീസ് സഹിതം അതത് ആര്‍.ടി ഓഫിസുകളില്‍ ഒടുക്കണം. ജനുവരിയിലെ ആദ്യത്തെ ഏഴു ദിവസത്തിനകം റോഡ് നികുതി ഒഴിവാക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്നത് ഇത്തവണ ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
വാഹനന ഉടമകള്‍ ഈ അവസരം ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ ഏഴ് ദിവസത്തെ സാവകാശം സര്‍ക്കാര്‍ പുതുവര്‍ഷം മുതല്‍ ഉപേക്ഷിക്കുകയായിരുന്നു. ജി ഫോം ഫയല്‍ ചെയ്ത ശേഷം നികുതി അടക്കാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടത്തെിയാല്‍ ആ വാഹനങ്ങളില്‍ നിന്നും നിലവിലുള്ള നികുതിയുടെ ഇരട്ടിത്തുക ഈടാക്കാനും വാഹനവകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലയളവിന് മുന്‍പ് 30 ദിവസത്തിനകം ജി ഫോം സമര്‍പ്പിക്കണം. ഇതനുസരിച്ച് ജനുവരി ഒന്ന് മുതല്‍ നികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷകള്‍ ഈ വര്‍ഷം ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ ജനുവരി ഒന്നിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതല്ല. പകരം ആദ്യ ക്വാര്‍ട്ടറിലെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ നുകുതി അടക്കുന്നത് ഒഴിവാക്കുന്നതിനായി പരിഗണിക്കണമെന്നാണ് വാഹനവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് അല്‌ളെങ്കില്‍ ഒരു ക്വാര്‍ട്ടറിനുള്ളിലെ കാലയളവിലിലേക്ക് മാത്രമേ ജി ഫോം മുന്‍കൂറായി ഫയല്‍ ചെയ്യാന്‍ അനുവാദമുള്ളൂ.
എന്നാല്‍ രണ്ട് ക്വാര്‍ട്ടറിലേക്കാ മറ്റോ ജീ ഫോം ഫയല്‍ ചെയ്യുകയാണെങ്കില്‍ അതിലെ ആദ്യത്തെ ക്വാര്‍ട്ടര്‍ മാത്രമേ നികുതി ഒഴിവാക്കാന്‍ പരിഗണിക്കുകയുള്ളു. നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്കും പിന്നീടുള്ള കാലയളിവിലേക്ക് ജി ഫോം ഫയല്‍ ചെയ്യുകയാണെങ്കിലും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."