എല്‍.ഡി.എഫ് മനുഷ്യച്ചങ്ങലയില്‍ നിരവധിപേര്‍ അണിചേര്‍ന്നു
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മനുഷ്യ ചങ്ങലയില്‍ ജില്ലയില്‍ നിരവധി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. പൊങ്ങം മുതല്‍ അരൂര്‍ വരെയുള്ള 50.3 കിലോമീറ്ററില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. കണ്ണികളാകാന്‍ എത്തിയവര്‍ നാലരയോടെ തന്നെ ദേശീയപാതയില്‍ നിരന്നു. കറുകുറ്റി പൊങ്ങംകവലയില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍ ആദ്യകണ്ണിയായി.
വൈറ്റിലയില്‍ സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം പിബി അംഗം എം.എ ബേബി,പ്രൊഫ.എം.കെ സാനുമാസ്റ്റര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്, എന്‍.സി.പി നിര്‍വാഹകസമിതി അംഗം പ്രദീപ്പാറപ്പുറം, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ്ജ് ഇടപ്പരത്തി, സാബു ജോര്‍ജ്ജ്, ടി.പി അബ്ദുള്‍ അസീസ്, ബി.എ അഷ്‌റഫ്, ചാള്‍സ് ജോര്‍ജ്ജ്, വി.എന്‍ രാജന്‍ പി.ജെ കുഞ്ഞുമോന്‍ എന്നിവര്‍ അണിനിരന്നു. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ എം സ്വരാജ് എം.എല്‍.എ,അഡ്വ.കെ.എന്‍ സുഗതന്‍, കെ.എന്‍ ഗോപി, മാടവനയില്‍, എം.സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കെ.എന്‍ ഉണ്ണികൃഷ്ണന്‍, വി.ജി രവീന്ദ്രന്‍, തുടങ്ങിയവരും നേതൃത്വം നല്‍കി. പ്രതിജ്ഞയ്ക്ക് ശേഷം ജില്ലയില്‍ അങ്കമാലി, അത്താണി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി ടോള്‍, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, മാടവന എന്നീ കേന്ദ്രങ്ങളില്‍ പൊതുയോഗവും ചേര്‍ന്നു.
വൈറ്റിലയില്‍ ചേര്‍ന്ന പൊതുയോഗം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. നോട്ടു അസാധുവാക്കല്‍ നടപടിയിലൂടെ എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് നരേന്ദ്ര മോഡി ചെയതതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി.
നെടുമ്പാശ്ശേരി: പണം ഉണ്ടായിട്ടും വിവാഹം മുടങ്ങിയ മാതാപിതാക്കളുടെ വേദനയാണ് തന്നെ നോട്ട് നിരോധനത്തിനെതിരേയുള്ള മനുഷ്യച്ചങ്ങലയില്‍ കണ്ണിയാകാന്‍ നിര്‍ബന്ധിതനാകിയതെന്നു ഡോക്ടര്‍ എല്യാസ് മാര്‍ അത്താനാസിയോസ് മേത്രാപോലിത്ത പറഞ്ഞു. എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ നെടുമ്പാശ്ശേരിയിലെ അത്താണിയില്‍ പങ്കെടുത്ത ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയാണ് പ്രത്യേകിച്ച് ഒരു രാഷ്ട്രിയ പാര്‍ട്ടിയോടും താല്‍പര്യമില്ലാത്ത തന്നെപോലെ ഒരാളെ ചങ്ങലയില്‍ കണ്ണിയാകാന്‍ പ്രേരിപ്പിച്ചതെന്നും മെത്രാപൊലിത്ത പറഞ്ഞു. കെ.എം ദിനകരന്‍ അധ്യക്ഷനായിരുന്നു. കെ.എം സുധാകരന്‍, എസ് ശര്‍മ എം.എല്‍.എ, അനില്‍ കാഞ്ഞിലി, ഡോക്ടര്‍ സി.എ മുകുന്ദന്‍, എം.പി പത്രോസ്, ഇ.പി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കളമശേരി : ഏലൂര്‍, കളമശേരി നഗരസഭ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്. സത്രീകളും, കുട്ടികളും, വയോധികരുമൊക്കെചങ്ങലയില്‍ പങ്കെടുത്തു. കളമശേരി ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ടി.കെ.മോഹനന്‍, എ.എം.യൂസഫ്, മുജീബ് റഹ്മാന്‍ ,പി .വി.ഷാജി, കെ.കെ.സുബ്രമണ്യന്‍, പി.കെ.നിയാസ്, ലത്തീഫ് പുത്തന്‍പുര, കരീം നടയ്ക്കല്‍.എ.ടി.സി. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി. മനുഷ്യച്ചങ്ങലക്ക് ശേഷം ഇടപ്പളി ടോള്‍, പ്രീമിയര്‍ കവല, കളമശേരി മുന്‍സിപ്പാലിറ്റി എന്നിവടങ്ങളില്‍ യോഗം ചേര്‍ന്നു.
ഇടപ്പള്ളി ടോളില്‍ ജി.സി.ഡി.എ.ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ ഉല്‍ഘാടനം ചെയ്തു.സി.കെ. പരീത്, കെ.കെ.ജയപ്രകാശ്, എം.ടി.നികസല്‍. തുടങ്ങിയവര്‍ സംസാരിച്ചു. പ്രീമിയര്‍ കവലയിലെ യോഗം എല്‍ദോ എബ്രാഹം എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു.കെ.എന്‍.രവീന്ദ്രനാഥ്.കെ.എന്‍.ഗോപിനാഥ്, ടി.ബി. മിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."