തീരദേശകൊച്ചി കാര്‍ണിവല്‍ 'മത്സരത്തില്‍'
മട്ടാഞ്ചേരി: നവവത്സരാഘോഷമായ കാര്‍ണിവല്‍ ആഘോഷ മത്സരത്തിലാണ് കൊച്ചി തീരദേശം. രാഷ്ട്രീയ ചായ്‌വും പ്രാദേശികത്വവും ഏകാധിപത്യവുമാണ് ചേരിതിരിഞ്ഞുള്ള കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് കാരണമായതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കൊച്ചിന്‍ കാര്‍ണിവലിന് സമാന്തരമായി പള്ളുരുത്തിയില്‍ രണ്ടിടങ്ങളില്‍ കാര്‍ണിവല്‍ ആഘോഷമരങ്ങേറുകയാണ്. കുടാതെ മുണ്ടംവേലി, ചെല്ലാനം കുമ്പളങ്ങി മേഖലകളില്‍ പ്രത്യേകനവവത്സരാഘോഷങ്ങളും നടക്കുന്നു.
കാര്‍ണിവല്‍ ആഘോഷങ്ങളില്‍ നടക്കുന്ന കലാകായിക മത്സര ഇനങ്ങളുടെ സമാനതകളും സമാപന ഘോഷയാത്രയുടെ ഏകീകൃത സമയങ്ങളുമെല്ലാം കാര്‍ണിവല്‍ ആഘോഷമത്സരത്തെ ശരിവെയ്ക്കുകയാണന്ന് ജനങ്ങളും പറയുന്നു. കലാസാഹിത്യ രചന മത്സരങ്ങള്‍ക്കൊപ്പം ബൈക്ക് റെയ്‌സും പ്രഛന്നവേഷവും സൈക്കിള്‍ റാലിയും അലങ്കാരങ്ങളും ഘോഷയാത്രയുമെല്ലാം മത്സര കാര്‍ണിവെല്ലിലുണ്ട്. കൊച്ചി കാര്‍ണിവലിന്റെ ഏകാധിപത്യ സ്വഭാവവും പ്രദേശികത്വവും മറ്റു മേഖലകളില്‍ സമാന ആഘോഷത്തിന് കാരണമാകുന്നതായി സംഘാടകര്‍ സുചിപ്പിക്കുന്നു.
പള്ളുരുത്തിയില്‍ ഇടതു കോണ്‍ഗ്രസ്സ് സഹയാത്രികരുടെ നേതൃത്വത്തിലാണ് പ്രത്യേക കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടക്കുന്നത്.ഇതിനിടെ ഫോര്‍ട്ടുകൊച്ചിയിലെന്നപ്പോലെ പള്ളുരുത്തിയില്‍ ഇടതുകാര്‍ണിവല്‍ സംഘാടകര്‍ മൈതാനങ്ങളെല്ലാം കൈയടക്കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.കുടാതെ സ്‌പോണ്‍സര്‍മാരുടെ മത്സരങ്ങളും ഇതിനിടയില്‍ നടക്കുന്നു. ഭരണ കേന്ദ്രങ്ങളെയും രാഷ്ട്രീയ കക്ഷികളെയും ജനപ്രതിനിധികളെയും മുന്‍നിരയില്‍ നിര്‍ത്തി കൊണ്ടുള്ള നവവത്സരകാര്‍ണിവല്‍ മത്സരം വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കാണ് സാഹചര്യമൊരുക്കുന്നതെന്നനിരീക്ഷകര്‍ പറയുന്നു.
നവവത്സരദിനത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ കാര്‍ണിവല്‍ റാലി നടക്കുമ്പോള്‍ പള്ളുരുത്തിയില്‍ സാംസ്‌ക്കാരിക റാലിയും നടക്കും. ജനങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പങ്കെടുക്കാമെന്നാണ് സംഘാടക പക്ഷം. വരും വര്‍ഷങ്ങളില്‍ കുടുതല്‍ കേന്ദ്രങ്ങള്‍ കാര്‍ണിവലിന്റെ മത്സര ലഹരിയിലാകുമ്പോള്‍ ക്രമസമാധാന പാലനം വന്‍ വെല്ലുവിളിയായി മാറുകയും ചെയ്യുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
ആവേശമായി പള്ളുരുത്തിയില്‍ ബൈക്ക് റേസ്
പള്ളുരുത്തി: നാട്ടുകാര്‍ക്ക് ആവേശമായി ബൈക്ക് റേസ് മത്സരം. പള്ളുരുത്തി കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റേസ് കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തയത്. മുംബൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് റേസേഴ്‌സ് എത്തിയത്. പെണ്‍കുട്ടികളുടെ റേസിങ്ങും നടന്നു. കൊച്ചിന്‍ റേസിങ് ക്ലബ്ബാണ് മത്സരം നടത്തിയത്. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."