പൊലിസ് മര്‍ദനം: മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ: വാഹന അപകടത്തില്‍ പരിക്കേറ്റ് മാവേലിക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മരുമകളെ കാണാനെത്തിയ വയോധികനെയും മകനെയും ആശുപത്രി പാസിന്റെ പേരിലുണ്ടായ വഴക്കില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മാവേലിക്കര സി.ഐ യ്ക്കും എസ്.ഐ യ്ക്കും സി.ഐ സ്‌ക്വാഡിലെ പൊലീസുകാര്‍ക്കുമെതിരെയാണ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഡി.വൈ.എസ്.പി യില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട'് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.ജനുവരിയില്‍ മാവേലിക്കര നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.സി.ഐ, ശ്രീകുമാര്‍, എസ്.ഐ, അജീബ്, എ.എസ്.ഐ, ഇ.കെ രമണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണര്‍, അന്‍വര്‍, സി.ഐ ഓഫീസിലെ കണ്ടാലറിയാവുന്ന മൂന്നു പോലീസുകാര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനവും പൊലീസ് പീഡനവുമാണെ് കമ്മീഷന്‍ നിരീക്ഷിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിനായിരുന്നു സംഭവം.
മൂന്നു പാസ് എടുക്കാത്തതിന്റെ പേരിലാണ് ആശുപത്രിയിലെ സെക്യൂരിറ്റിയും മാവേലിക്കര താഴേക്കര്‍ വഴുവടി സ്വദേശി ശശിധരനുമായി വാക്കുതര്‍ക്കമുണ്ടായത്. ശശിധരനെ സെക്യൂരിറ്റിക്കാര്‍ മര്‍ദ്ദിക്കുന്നത് കണ്ട് മകന്‍ ഭവിത്കുമാര്‍ ഇടപെട്ടപ്പോള്‍ മകനെയും മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി മകനെയും കൂട്ടുകാരനെയും പൊലീസില്‍ ഏല്‍പ്പിച്ചു.പിറ്റേന്ന് ആശുപത്രിയിലെത്തിയ ശശിധരനെ സെക്യൂരിറ്റി ജീവനക്കാരന്‍ ദാമോദരന്റെ ബന്ധു റോയിയും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ശശിധരന്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കേസില്‍ പൊലീസ് ശശിധരനെയും പ്രതിയാക്കി.ശശിധരന്റെ മകനെ കായംകുളത്തെ ഗുണ്ടകളുമായി ബന്ധപ്പെടുത്താന്‍ സി.ഐ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയെങ്കിലും ആശുപത്രി ആക്രമിച്ച കേസായതിനാല്‍ കോടതി റിമാന്റ് ചെയ്തു. സി.ഐ യെ കാണേണ്ടതുപോലെ കണ്ടിരുവെങ്കില്‍ ഇത്തരമൊരു ഗതികേട് ഉണ്ടാകുമായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.സുമതി ശശിധരനാണ് പരാതിക്കാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."