ഭജനയ്ക്കിടെ സംഘര്‍ഷം: എട്ട് പേര്‍ക്ക് പരുക്ക്
മാന്നാര്‍: ബുധനൂര്‍ പെരിങ്ങിലിപുറം ഭൂവനേശ്വരി ക്ഷേത്രത്തില്‍ സപ്താഹത്തോടനുബന്ധിച്ച് നടന്ന ഭജനയ്ക്കിടെ സംഘര്‍ഷം. രണ്ട് വിഭാഗം ആള്ക്കാര് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വൈശാഖം വീട്ടില്‍ മിഥുന് (20),പള്ളിപ്പറമ്പില്‍ ജോജോ (25), പൂവന് തറയില്‍ ജയേഷ് (19), കണത്തില്‍ തെക്കേതില്‍ പ്രകാശ് (19),എന്നിവര്‍ക്കും ബി.ജെ.പി. അനുഭാവികളായ നരോടില് രാഹുല്‍ (26), മാറാട്ടേത്ത് രാഹുല്‍ (27) മാറാട്ടേത്ത് അരുണ്‍ (27), എസ്.എം.നിവാസില്‍ ശ്യാംക്യഷ്ണന്‍ (23), പുത്തന്‍ പുരയില്‍ ആനന്ദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ ക്കാര് മാവേലിക്കര ജില്ലാ ആശുപത്രിയിലും ബി.ജെ.പി അനുഭാവികള്‍ തട്ടാരമ്പലം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
മാനസ ജപലഹരി എന്ന ഭജനയില്‍ ദേശീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരു കൂട്ടരുടേയും പേരില്‍ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."