കൈവരിയില്ല, വിണ്ടുകീറി ഓടന്‍ തോട് പാലം പാലം പുതുക്കി പണിയാന്‍ നടപടി വേണമെന്ന്
മാനന്തവാടി: അപകട ഭീഷണിയില്‍ ചുട്ടക്കടവ്-ഒഴക്കോടി റോഡിലെ ചെറുപുഴ ഓടന്‍ തോട് പാലം. കൈവരികള്‍ നേരത്തെ തകര്‍ന്ന പാലത്തില്‍ നിലവില്‍ വിള്ളല്‍ വീണിട്ടുമുണ്ട്. നഗരസഭയിലെ 29ാം ഡിവിഷനില്‍പെട്ട കണിയാരം സബ് സ്റ്റേഷന് സമീപത്തുകൂടെ കടന്നു വരുന്ന ചെറുതോടിന് കുറുകെ മൂന്ന് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലമാണ് അപകടാവസ്ഥയിലായിട്ടുള്ളത്.
പാലത്തിന്റെ കൈവരികള്‍ നേരത്തെ തന്നെ തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തടയണ നിര്‍മാണത്തിനെത്തിയ നാട്ടുകാരാണ് പാലത്തിന്റെ സ്ലാബിന്റെ അടിവശത്ത് വലിയ തോതിലുള്ള വിള്ളല്‍ കണ്ടെത്തിയത്. പാലം ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ദിനംപ്രതി നിരവധി വലിയ ലോഡുമായെത്തുന്ന വാഹനങ്ങളുള്‍പെടെയാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്. കൂടാതെ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസുകളും ഇതിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. കൈവരി തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ സൈഡ് കൊടുത്താല്‍ തന്നെ തോട്ടിലേക്ക് മറിയാവുന്ന അവസ്ഥയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു ജീപ്പ് തലനാരിഴയ്ക്കാണ് തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. വര്‍ഷങ്ങളുടെ മുറവിളികള്‍ക്ക് ശേഷം അപകടാവസ്ഥയിലായ പാലത്തിന്റെ ഇരുനൂറ് മീറ്റര്‍ അകലെ നാല് കോടി രൂപ ചെലവില്‍ പാലം നിര്‍മാണം അവസാന ഘട്ടത്തിലാണ്. എന്നാല്‍ തകര്‍ച്ചാ ഭീഷണി നേരിടുന്ന പാലം പുതുക്കി പണിതില്ലെങ്കില്‍ കോടികള്‍ മുടക്കി നിര്‍മിച്ച പാലവും റോഡും കൊണ്ട് പ്രയോജനമില്ലാതാകും. തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി, കരിമ്പില്‍, കുഞ്ഞോം തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട, കാട്ടി മൂല, വാളാട്, പേര്യ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഏക റോഡാണിത്. പാലം എത്രയും പെട്ടന്ന് പുതുക്കി പണിയാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."