റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക; അനര്‍ഹര്‍ സ്വമേധയാ ഒഴിയണം
കല്‍പ്പറ്റ: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡിന്റെ കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായ കുടുംബങ്ങള്‍ സ്വമേധയാ ഒഴിയണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി നിര്‍ദേശിച്ചു.
മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. തെറ്റായ വിവരം നല്‍കിയും ആവശ്യമായ വിവരങ്ങള്‍ മറച്ചുവച്ചും ലിസ്റ്റില്‍ ഇടംനേടി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും 1955ലെ അവശ്യസാധന നിയന്ത്രണ ഉത്തരവിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് പിഴയും ഒരു വര്‍ഷംവരെ തടവു ശിക്ഷയും ലഭിക്കാം.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും നാലുചക്രവാഹനമോ ഒരേക്കറിലധികം ഭൂമിയോ 1000ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, 25,000 രൂപക്ക് മുകളില്‍ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ വന്നിട്ടുണ്ടെങ്കില്‍ റേഷന്‍കാര്‍ഡ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിയണം. തെറ്റായ വിവരം നല്‍കി ലിസ്റ്റില്‍ ഇടം നേടിയവരും ഒഴിവാകണം. സ്വമേധയാ ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കിയിട്ടും ലിസ്റ്റില്‍ നിന്നും ഒഴിവാകാത്ത കാര്‍ഡുടമകള്‍ക്കെതിരെ അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ മുറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."