ദേശീയ ഫുട്ബോള്‍ റഫറി പാനലിലേക്ക് രണ്ട് ഇടുക്കി സ്വദേശികള്‍
തൊടുപുഴ: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേറഷന്റെ (എ.ഐ.എഫ്.എഫ്) ദേശീയ റഫറി പാനലിലേക്കു ജില്ലയില്‍ നിന്നുള്ള കേരള ഫുട്ബോള്‍ അസോസിയേഷന് (കെ.എഫ്.എ) റഫറിമാരായ പി.എച്ച് ജഹാന്, ഡി ക്ലിന്റ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ വെച്ചുനടന്ന ഫിറ്റ്നസ് ടെസ്റ്റ്, തിയറി പരീക്ഷ എന്നിവയിലും ബംഗാളിലെ കൊല്‍ക്കത്തയില്‍ വച്ചു വനടന്ന പ്രായോഗിക പരീക്ഷയിലും മികവു തെളിയിച്ചാണ് ഇവര്‍ ദേശീയ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ എ.ഐ.എഫ.്എഫിന്റെ യുവ റഫറിയിംഗ് വികസന പദ്ധതിയിലേക്ക് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്തു നിന്നും ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ രണ്ടുപേരും ഇടുക്കി ജില്ലയില്‍ നിന്നുള്ളവരാണ് എന്നുള്ളത് പ്രത്യേകതയാണ്. മുന്‍ സന്തോഷ് ട്രോഫി താരം പി.എ സലിംകുട്ടിയുടെ ഫുട്ബോള്‍ അക്കാദമിയിലൂടെ രംഗത്തു വന്ന ജഹാന് പി.എച്ച് 2010ലാണ് കേരള ഫുട്ബോള്‍ അസോസിയേഷന് റഫറിയാകുന്നത്.
അതിനു ശേഷം കെ.എഫ്.ഐയുടെ നിരവധി സംസ്ഥാന ചാമ്പ്യന്‍ ഷിപ്പുകള്‍, കേരള പ്രീമിയര്‍ ലീഗ്, സൗത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, ഇന്‍ര്‍ വാഴ്സിറ്റി ഫുട്ബോള്‍ ടുര്‍ണമെന്റ്, ബംഗളിലെ കല്യാണിയില്‍ വെച്ചു നടന്ന ഡ 14 ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്, കൊല്‍ക്കത്തയില്‍ വെച്ചു നടന്ന ഡ 18 ഐ ലീഗ് എന്നീ ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. തൊടുപുഴ മങ്ങാട്ടുകവല മങ്ങാട്ട് (പന്തലക്കാട്്) ഹനീഫ - ജമീല ദമ്പതികളുടെ മകനായ ജഹാന് പി.എച്ച് ബയോമെഡിക്കല്‍ ഡിപ്ലോമ ഹോള്‍ഡറും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദ ധാരിയുമാണ്.
ഇടുക്കി തങ്കമണി വലിയകുളത്തില്‍ ദേവസ്യ -മിനി ദമ്പതികളുടെ മകനായ ക്ലിന്റ് ഡി ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയാണ.് കെ.എഫ്.ഐയുടെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍, ഒഡീഷയിലെ കട്ടക്കില്‍ വെച്ചു നടന്ന ദേശീയ സബ് ജൂനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്കൂള്‍ കായികാധ്യാപകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."