ചങ്ങനാശ്ശേരിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില്‍പനയും വിതരണത്തിനും നിരോധനം
ചങ്ങനാശ്ശേരി: നഗരസഭാ പരിധിക്കുള്ളിലെ കച്ചവടസ്ഥാപനങ്ങളില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില്‍പനയും വിതരണവും ഒന്നുമുതല്‍ നിരോധിക്കാന്‍ നഗരസഭാകൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഒന്നുമുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രസ്തുത ക്യാരിബാഗുകളില്‍ വില്‍പനസാധനങ്ങള്‍ നല്‍കാന്‍ പാടില്ല.
പകരം തുണിസഞ്ചികളോ, പേപ്പര്‍ ബാഗുകളോ ഉപയോഗിക്കാന്‍പാടുള്ളൂ. 50 മൈക്രേണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ വില്‍പന സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഒരുമാസം കുറഞ്ഞത് 4000 രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്കു 48000 രൂപ പ്ലാസ്റ്റിക് പരിപാലഫീസായി അടക്കേണ്ടതാണ്. ഹോളോഗ്രാം പതിപ്പിക്കാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല.
പ്ലാസ്്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗത്തിനുള്ള തോതനുസരിച്ചു കൂടുതല്‍ തുക ഈടാക്കാന്‍ നഗരസഭക്കു അധികാരമുണ്ടായിരിക്കും. വ്യാപാരികള്‍ സൗജന്യമായി 50 മൈക്രോണില്‍ കൂടുതലുള്ള ക്യാരിബാഗുകള്‍ വിതരണം ചെയ്യാന്‍ പിടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില ഈടാക്കുന്നതാണ് എന്നബോര്‍്ഡ് സ്ഥാപനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."