കള്ള ത്വരീഖത്തുകള്‍ ലാഭകരമായ കച്ചവടം: കെ ആലിക്കുട്ടി മുസ്‌ലിയാര്‍
വല്ലപ്പുഴ: കള്ള ത്വരീഖത്തുകള്‍ മൂലധനം മുടക്കാതെ ഭൗതിക നേട്ടങ്ങള്‍ മാത്രം ലഭിക്കുന്ന ലാഭകരമായ കച്ചവടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ഒറിജിനലിന്റെ ഇടയില്‍ കാണുന്ന ഡൂപ്ലിക്കേറ്റിനെ കണ്ടെത്തി സത്യപാത ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കേണ്ട ദൗത്യം സമസ്തക്കുണ്ടെന്നും ആദ്യകാലം മുതല്‍ തന്നെ ശരീഅത്തിനെതിരെയുള്ള ഇത്തരം ഡ്യൂപ്ലിക്കറ്റുകളെ ഇനി മുളച്ചുപൊന്താത്ത വിധം പിഴുതെറിഞ്ഞ ചരിത്രമാണ് സമസ്തക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. വല്ലപ്പുഴയില്‍ സമസ്ത പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോയക്കുട്ടി ഉസ്താദ് അനുസ്മരണവും ത്വരീഖത്ത് പഠന ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷനായി. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ആമുഖഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. ത്വരീഖത്ത് തെറ്റും ശരിയും എന്ന വിഷയത്തില്‍ നടന്ന പഠന ക്ലാസിന് സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികളായ സി.പി ബാപ്പു മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, സി മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നെടുങ്ങോട്ടൂര്‍, ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, വി.എ.സി കുട്ടി ഹാജി പഴയ ലക്കിടി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സാദാ ഹാജി കല്ലടിക്കോട്, സമദ് മാസ്റ്റര്‍ പൈലിപ്പുറം, സി മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി, ശമീര്‍ ഫൈസി കോട്ടോപ്പാടം, അബൂബക്കര്‍ ഫൈസി വല്ലപ്പുഴ, മൊയ്തുക്കുട്ടി ഹാജി വല്ലപ്പുഴ, മനാഫ് കോട്ടോപ്പാടം, അനസ് മാരായമംഗലം എന്നിവര്‍ പ്രസംഗിച്ചു. ഇ അലവി ഫൈസി കുളപ്പറമ്പ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."