അംഗത്വം നിഷേധിച്ചതിനെതിരേ യുവാവിന്റെ ഒറ്റയാള്‍ പോരാട്ടം
പൂച്ചാക്കല്‍:അംഗത്വം നിഷേധിച്ചതിനെ തുടര്‍ന്ന് പെരുമ്പളം കൃഷിഭവന് മുന്നില്‍ യുവാവിന്റെ ഒറ്റയാള്‍ പോരാട്ടം.പെരുമ്പളം ദ്വീപിലെ പഞ്ചായത്തിന് കീഴിലുള്ള കാര്‍ഷികര്‍മ്മ സേനയില്‍ അംഗത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് ടില്ലര്‍ തൊഴിലാളിയായ അനില്‍ കുമാര്‍ പെരുമ്പളം കൃഷിഭവന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷയും അംഗത്വ ഫീസും നല്‍കിയിട്ടും കര്‍മ്മസേന ഭാരവാഹികളും കൃഷിഭവന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്റെ അംഗത്വം നിഷേധിക്കുകയായിരുന്നുവെന്ന് അനില്‍ കുമാര്‍ പറയുന്നു.പഞ്ചായത്തധികാരികളുടെ സാന്നിധ്യത്തില്‍ കാര്‍ഷിക കര്‍മ്മസേനയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുമ്പിലായിരുന്നു ഒറ്റയാള്‍ പ്രതിഷേധം.സമരത്തെ തുടര്‍ന്ന് അനില്‍കുമാറിന് കാര്‍ഷിക കര്‍മ്മ സേനയില്‍ കൃഷി ഓഫീസര്‍ അംഗത്വം നല്‍കി.ഏകപക്ഷീകമായ തിരഞ്ഞെടുപ്പ് റദ്ദാക്കി മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി കാര്‍ഷികകര്‍മ്മ സേനയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കൃഷി ആഫീസര്‍ക്ക് അനില്‍ കുമാറടക്കമുള്ള തൊഴിലാളികള്‍പരാതി നല്‍കിയിരുന്നു.കൂടാതെ, പെരുമ്പളം പഞ്ചായത്തിന് കീഴിലുള്ള കാര്‍ഷിക കര്‍മ്മ സേനക്ക് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പത്തിലേറെ കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ട്.
അതില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.രണ്ട് പുതിയ ടില്ലറുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നു.രണ്ട് ഗാര്‍ഡന്‍ ടില്ലറുകള്‍ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നുമുണ്ട്.പുതിയ പായ ഞാറ്റാടിയന്ത്രം ഉപയോഗമില്ലാതെ കെട്ടി മൂടിയിരിക്കുന്ന അവസ്ഥയിലുമാണ്. ഇങ്ങനെ നിരവധി യന്ത്രങ്ങള്‍ നശിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."