കാണാതായ കുട്ടിയെ കിട്ടിയത് വീട്ടിലെ കതകിന് മറവില്‍നിന്നും; കണ്ടെത്തിയത് പൊലിസും ഫയര്‍ഫോഴ്‌സും നടത്തിയ അന്വേഷണത്തിനൊടുവില്‍
കായംകുളം : കാണാതായ കുട്ടിക്കുവേണ്ടി ദേശമാകെ തെരെയുന്നതിനിടെ സ്വന്തം വീടിന്റെ കതകിന്റെ മറവില്‍ ഒടുവില്‍ കുട്ടിയെ കണ്ടെത്തി .കൃഷ്ണപുരം പ്രദേശത്തുള്ള അഞ്ചു വയസുകാരിയാണ് നാടിനെയാകെ ഇളക്കിമറിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കുട്ടിയെ മുത്തശ്ശിയോടൊപ്പം വീട്ടിലിരുത്തിയിട്ട് മകനുമൊത്ത് ഇവര്‍ പുറത്തുപോയി. കുട്ടിയും ഇവരോടൊപ്പം പോകാന്‍ വാശി പിടിച്ചെങ്കിലും കൊണ്ടു പോയില്ല. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇവര്‍ മടങ്ങിവന്ന് കുട്ടിയെതിരക്കിയെങ്കിലും കണ്ടില്ല. കുട്ടിയെ വിളിച്ച് ഇവര്‍ വീട്ടിലും പരസരങ്ങളിലും ഓടിനടന്നു.ഇതിനിടെ ബന്ധുക്കളെയും നാട്ടുകാരെയും ഇവര്‍വിവരമറിയിച്ചു.
ഇവര്‍ വിവിധ സംഘങ്ങളായി സമീപത്തെ കുറ്റിക്കാടുകളിലും തോടുകള്‍, കിണറുകള്‍ എന്നിവിടെങ്ങളിലും തെരച്ചില്‍ നടത്തി.ഇതിനിടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്‌സമെത്തി.
കുട്ടിയെ കാണാതായവിവരം സമീപ സ്റ്റേഷനുകളിലേക്കും അറിയിച്ചതോടെ അന്വേഷണം വ്യാപകമായി.ഇതിനിടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും സംശയം ഉയര്‍ന്നു.രണ്ടു മണിക്കൂറിനു ശേഷം വീടിന്റെ കതകിനു പിന്നില്‍ പരിഭ്രാന്തയായി നില്‍ക്കുന്ന കുട്ടിയെ കണ്ടെത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി. അമ്മ ഒപ്പം കൂട്ടാത്തതിനെ തുടര്‍ന്ന് കരഞ്ഞു തളര്‍ന്ന കുട്ടിക തകിനുപിന്നില്‍ കിടന്ന് ഉറങ്ങിപ്പോയി. ബഹളം കേട്ട് കട്ടി ഉണര്‍ന്നു നോക്കിയപ്പോള്‍ പൊലീസിനെയും ആള്‍ക്കൂട്ടവും കണ്ടു.ഇതോടെ പരിഭ്രാന്തയായ കുട്ടി ഭയന്നു അനങ്ങാതെ കതകിനു മറവില്‍ നില്‍ക്കുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് വീട്ടുകാര്‍ കുട്ടിയെ ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."