ചെറുധാന്യ പാചക പരിശീലനവും ജൈവ ഉപഭോക്തൃ സംഗമവും
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ് മെയ് 28 ന് ജൈവ കലവറ ഉപഭോക്തൃ സംഗമവും, ചെറുധാന്യ പാചക പരിശീലനവും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തിന് സമീപമുള്ള ആധാരഭവന്‍ ഹാളില്‍ രാവിലെ 10 നാണ് സംഗമം. ജൈവ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും ക്യാംപില്‍ ചര്‍ച്ച ചെയ്യും.
ചെറുധാന്യങ്ങളായ ചാമ, തിന, കുതിരവാലി, വരക്, കമ്പ്, ചോളം, റാഗി എന്നിവ ഉപയോഗിച്ചുള്ള പാചക പരിശീലനത്തിന് തമിഴ്‌നാട്ടിലെ കന്യ ഓര്‍ഗാനിക് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണമായിരിക്കും ക്യാമ്പ് അംഗങ്ങള്‍ക്ക് ഉച്ചഭക്ഷണമായി നല്കും. ക്യാംപില്‍ ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പ്രവേശനം സൗജന്യമാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9446583106, 9447039695.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."