HOME
DETAILS
MAL
മുസ്‌ലിം ഐക്യവേദി അവകാശ സംരക്ഷണസമ്മേളനം നാളെ
backup
December 30 2016 | 06:12 AM
തിരുവനന്തപുരം : ശരീഅത്തിനെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ വ മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നാളെ വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ഭരണഘടനാ അവകാശ സംരക്ഷണ സമ്മേളനം നടത്തും. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷനാകും.
ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, കെ. മുരളീധരന്‍ എം.എല്‍.എ, ആനത്തലവട്ടം ആനന്ദന്‍, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി, പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി,വിഴിഞ്ഞം സഈദ് മൗലവി , പാനിപ്ര ഇബ്രാഹിം മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, നസീര്‍ഖാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."