ചിറ്റുമൂല മേല്‍പ്പാലം യാഥാര്‍ഥ്യമാക്കണം: മുസ്ലിം ലീഗ്
കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡില്‍ ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് തഴവാ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവിടെ മേല്‍പ്പാലത്തിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിരിക്കെ സ്ഥലം എം.എല്‍.എയുടെ സമ്മര്‍ദ്ദത്താല്‍ കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ജങ്ഷനിലേക്ക് മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ ഗൂഢനീക്കം നടക്കുന്നു. ചിറ്റുമൂല ക്രോസില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ ബ്ലോക്കാകാറുണ്ട്.
ചിറ്റുമൂല വഴിയുള്ള യാത്രക്കാരുടെ ചിരകാലാഭിലാഷമാണ് എം.എല്‍.എ തല്ലിക്കെടുത്തിയതെന്നു യോഗം ആരോപിച്ചു. മുഹമ്മദ് കുഞ്ഞ് കൊയ്പ്പള്ളില്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എം.എ സലാം യോഗം ഉദ്ഘാടനം ചെയ്തു. ഉമയനല്ലൂര്‍ ശിഹാബുദ്ദീന്, മുഹ്സിന് ബ്രൈറ്റ്, തൊടിയൂര്‍ താഹ, യൂനുസ് ചിറ്റുമൂല, ജലീല്‍ കോട്ടക്കര, ഹംസ മണപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ് കുഞ്ഞ് കൊയ്പ്പള്ളി (പ്രസിഡന്റ് ), നൂഹ്, അബ്ദുല്‍ കലാം, അബ്ദുല്‍ വഹാബ് (വൈസ് പ്രസിഡന്റ് ),അബ്ദുല്‍ സലാം അമ്പിയില്‍ (ജനറല്‍ സെക്രട്ടറി), ബുഖാരി മണപ്പളളി, കുഞ്ഞുമോന് പട്ടാഴി, നാസിമുദ്ദീന് തൈക്കൂട്ടത്തില്‍ (സെക്രട്ടറിമാര്‍) സിദ്ദീക് ഷാ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസര്‍ സുബേര്‍ തട്ടാംപറമ്പില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."