HOME
DETAILS

മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കണമെന്ന്

  
backup
December 30 2016 | 07:12 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95

 

കൊല്ലം: ഹരിത കേരളം മിഷനില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തി ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ഐ. അബ്ദുല്‍ സലാം നിര്‍ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പു വാര്‍ഷിക പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് കര്‍മപരിപാടി ജില്ലാ ശുചിത്വ മിഷന്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ശുചിത്വം, മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രോജക്ട് ക്ലിനിക് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടത്തി പദ്ധതികളില്‍ മാറ്റം വരുത്തണം. മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതു പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ എടുക്കണം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ അടിയന്തരമായി നിരോധിക്കണം. എല്ലാ നഗരസഭകളിലും മാര്‍ച്ച് 31 നകം മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള മെറ്റീരിയല്‍ റിക്കവറി സെന്ററുകള്‍ നിര്‍ബന്ധമായും ആരംഭിക്കണമെന്നും എ.ഡി.എം പറഞ്ഞു. സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയൊണ് കര്‍മപരിപാടി തയാറാക്കിയത്. അടുത്ത മൂന്ന് മാസം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പദ്ധതി പ്രവര്‍ത്തനങ്ങളാണിത്. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി. സജീവന്‍, പ്രോഗ്രാം ഓഫിസര്‍ എ. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a few seconds ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago