പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അകത്തേത്തറ നടക്കാവ് മേല്‍പ്പാലം
മലമ്പുഴ: പാലക്കാട് മലമ്പുഴ റൂട്ടില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന അകത്തേത്തറയിലെ നടക്കാവ് മേല്‍പാലം പുതിയ ഭറണസമിതി അധികാരത്തില്‍ വരുന്നതോടെ യാഥാര്‍ത്യമാകുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍. അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പാല വിഷയം വോട്ടെടുപ്പിനെ കാര്യമായി സ്വാധീനിച്ചതോടെ ഇനിയെങ്കിലും മേല്‍പാലം വരുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. ഭരണകര്‍ത്താക്കള്‍ക്ക് അവഗണിക്കാനാകാത്ത വിഷയമായി മേല്‍പാലമെന്ന ആവശ്യത്തെ മാറ്റുന്നതില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശത്തുകാര്‍ വിജയിച്ചു. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ആറു മാസത്തിനുള്ളില്‍ മേല്‍പാലത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണു മലമ്പുഴ മണ്ഡലത്തില്‍നിന്നു ജയിച്ച വി.എസ്.അച്യുതാനന്ദന്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. ജയിച്ചാലും തോറ്റാലും മേല്‍പാലമെന്ന ജനകീയ ആവശ്യത്തോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഇതര സ്ഥാനാര്‍ഥികളും മുന്നണികളും ഉറപ്പുനല്‍കിയിരുന്നു.
എ.ഐ.എ.ഡി.എം.കെ പോലും ജയിച്ചാല്‍ നടക്കാവില്‍ മേല്‍പാലം നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. മേല്‍പാലമെന്ന ആവശ്യത്തെ ഭരണകര്‍ത്താക്കള്‍ ഇതുവരെ അവഗണിച്ചെന്ന വികാരവും ശക്തമാണ്. അതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബോധ്യപ്പെട്ടിരുന്നു. മേല്‍പാലം വിഷയം മുതലെടുക്കാനുള്ള ശ്രമത്തിനും ജനം വോട്ടെടുപ്പിലൂടെ മറുപടി നല്‍കി. മലമ്പുഴ മണ്ഡലത്തിലുള്‍പ്പെട്ട അകത്തേത്തറ പഞ്ചായത്തില്‍ ഇത്തവണ ബി.ജെ.പിക്കാണു കൂടുതല്‍ വോട്ട് ലഭിച്ചത്. എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തായി. യു.ഡി.എഫിനു മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നടക്കാവ് വിഷയം രാഷ്ട്രീയപരമായി ക്ഷീണം ചെയ്‌തെന്നു സി.പി.എം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഒരു ദിവസം ഒന്‍പതു മണിക്കൂറോളം റെയില്‍വേ ഗേറ്റ് അടച്ചിടുന്ന നടക്കാവില്‍ മേല്‍പാലം വേണമെന്ന ആവശ്യത്തോടു റെയില്‍വേ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്തിനു വേണമെങ്കില്‍ പാലം നിര്‍മിക്കാമെന്നാണു റെയില്‍വേയുടെ നിലപാട്. മലമ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയതോടെ മേല്‍പാലമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം സംഘടനാ തലത്തില്‍ കേന്ദ്രത്തിലെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ആരു ശ്രമിച്ചാലും പാലം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."