ഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാംപ് തുടങ്ങി
പരപ്പനങ്ങാടി: ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി സര്‍വശിക്ഷാ അഭിയാന് ,പരപ്പനങ്ങാടി ബി ആര് സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ത്രിദിന ഭിന്നശേഷി സഹവാസ ക്യാംപ് 'നിറച്ചാര്‍ത്ത് -2016' പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്കൂളില്‍ തുടങ്ങി. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം സി നസീമ അധ്യക്ഷയായി . അരിയല്ലൂര്‍ ഗവ. യു പി സ്കൂളിലെ മൃദുല്‍ മുഖ്യാതിഥിയായി. ബാലഗംഗാധരന്‍ , ടി പി കുഞ്ഞിശങ്കരന്‍ , പി കൃഷ്ണന് , കെ ശരീഫ് സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാല്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന സഹവാസ ക്യാംപില്‍ ഇന്നും നാളെയുമായി ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിവിധ ക്യാംപ് പ്രവര്‍ത്തനങ്ങളായ കഥയരങ്ങ് ,വര്‍ണ്ണക്കൂട് ,അരങ്ങ്, ശാസ്ത്ര കളരി എന്നിവയും പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികളും നടക്കും. നെടുങ്കയം നിലമ്പൂര്‍ പ്രകൃതി പഠനയാത്രയോടെ നാളെ ക്യാംപ് സമാപിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."