റോഡിന്റെ ഇരുവശങ്ങളും മാലിന്യമുക്തമാക്കി
പരപ്പനങ്ങാടി: നഗരസഭയിലെ മലപ്പുറം -തിരൂര്‍ റോഡിന്റെ പ്രധാന ബൈപ്പാസ് റോഡായ കരിങ്കല്ലത്താണി മുരിക്കല്‍ റോഡിന്റെ ഇരു വശങ്ങളിലും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. വര്‍ഷങ്ങളായി ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഓരോ വര്‍ഷങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളും ഈ പ്രദേശങ്ങളിലെ യുവാക്കളും ചേര്‍ന്ന് വൃത്തിയാക്കലാണ് പതിവ്.
പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത കേരളത്തിന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. ഇതിനായി പ്രയത്നിച്ച നഗരസഭയ്ക്കും പതിനെട്ടാം ഡിവിഷന് കൗണ്‍സിലര്‍ കെ.കെ അബ്ദുസമദ്, പത്തൊമ്പതാം ഡിവിഷന് കൗണ്‍സിലറും നഗരസഭ ചെയര്‍പേഴ്സണുമായ വി വി ജമീലടിച്ചര് എന്നിവരെയും നാട്ടുകാര്‍ അഭിനന്ദിച്ചു .മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി സി ടി വി , ലെഡ് സ്ട്രിറ്റ് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."