വരള്‍ച്ച: പാങ്ങ് മേഖലയിലും കൃഷി നശിച്ചു
പാങ്ങ്: വരള്‍ച്ചയെത്തുടര്‍ന്ന് കുറുവ പഞ്ചായത്തിലെ തെക്കന്‍ പാങ്ങില്‍ അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലെ നെല്‍ക്കൃഷി നശിച്ചു. വാഴേങ്ങലിലെ രാമന്‍കുട്ടി നായരുടെയും വടക്കേതില്‍ കുഞ്ഞലവിയുടെയും ഉള്‍പ്പടെയുള്ളവരുടെ നെല്‍ കൃഷിയാണ് വരള്‍ച്ചയെ നശിച്ചത്. നെല്ല് കതിരിടുമ്പോള്‍ തന്നെ ഉണങ്ങി പോകുന്ന സ്ഥിതിയായിരുന്നു.
തുലാവര്‍ഷം ചതിച്ചതും കടുത്തചൂടുമാണ് കൃഷിക്ക് വിനയായത്. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് കര്‍ഷകരില്‍ അധികവും. പാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി നടത്തിയവരുമുണ്ട് . കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്തിരിയുന്ന കാലഘട്ടത്തില്‍ നഷ്ടം സഹിച്ചും കൃഷിയിലേക്ക് വന്ന കര്‍ഷകരാണ് കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. നെല്‍കൃഷി നശിച്ച സ്ഥലം കൃഷി ഓഫീസര്‍ ശുഹൈബ്, കര്‍ഷക സംഘം ഭാരവാഹികളായ സി.എ ലത്തീഫ്, ഹക്കീം പൂഴിത്തറ എന്നിവര്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അടിയന്തിരമായി സഹായം അനുവദിക്കണമെന്ന് കര്‍ഷക സംഘം പാങ്ങ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."