നോട്ടുപ്രതിസന്ധി; സഹകരണമേഖലയിലെ പ്രശ്‌നം: പരിഹാരം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല
മലപ്പുറം: നോട്ടുനിരോധനത്തിന്റെ അന്‍പതു നാള്‍ നീണ്ട ദുരതങ്ങള്‍ക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ വന്‍ ജനപങ്കാളിത്തം. നോട്ടു പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.
നീലിയാടുമുതല്‍ ഇടിമൂഴിക്കല്‍വരെയായിരുന്നു ജില്ലയിലെ മനുഷ്യച്ചങ്ങല.
പാലക്കാടുനിന്നു മലപ്പുറവുമായി ബന്ധിക്കുന്ന നീലിയാട് മന്ത്രി ഡോ. കെ.ടി ജലീല്‍ ജില്ലയുടെ ആദ്യകണ്ണിയായി. ഇടിമൂഴിക്കലില്‍ അവസാന കണ്ണിയൊരുക്കിയതു മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടിയയാണ്.
മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍, മന്ത്രി ഡോ. കെ.ടി ജലീല്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. പി വാസുദേവന്‍, ടി.കെ ഹംസ, പി.കെ സൈനബ, പി. നന്ദകുമാര്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.പി സുനീര്‍, ഐ.എന്‍.എല്‍ നേതാവ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു എന്നിവര്‍ വിവിധ ഭാഗങ്ങളില്‍ കണ്ണികളായി.
നേതാക്കളായ ഇ.എന്‍ മോഹന്‍ദാസ്, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, കൂട്ടായി ബഷീര്‍, പി. ജ്യോതിഭാസ്, വി.പി സക്കറിയ, വി.എം ഷൗക്കത്ത്, എം.എം നാരായണന്‍ എന്നിവരും കണ്ണികളായി.
എം.ടി വാസുദേവന്‍നായരുടെ സഹോദരന്‍ എം.ടി രവീന്ദ്രനും ജില്ലയിലെ ചങ്ങലയില്‍ പങ്കെടുത്തു.
കുറ്റിപ്പുറം മിനിപമ്പയില്‍ സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ കണ്ണിയായി. ചങ്ങല കടന്നുപോകുന്ന പ്രധാനപ്പെട്ട 20 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."