തൊഴില്‍ നൈപുണ്യ പരിശീലനം
മലപ്പുറം: നെഹ്റു യുവകേന്ദ്രയുടെ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി അരിയല്ലൂര്‍ കൃഷ്ണാ എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ആരംഭിച്ച തൊഴില്‍ പരിശീലനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ സാമൂഹിക അഭിവൃദ്ധിക്കും കുടുംബങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ സഹായകമാവുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അരിയല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന അധ്യക്ഷയായി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ദാസന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. പ്രഭാകരന്, വാര്‍ഡ് മെമ്പര്‍മാരായ അനീഷ്, ഒ. ലക്ഷ്മി, സൊസൈറ്റി പ്രസിഡന്റ് മൂച്ചിക്കല്‍ കാരിക്കുട്ടി, സെക്രട്ടറി കെ.ടി അജയകുമാര്‍, ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ കെ.കെ മുഹമ്മദ് ഇര്‍ഷാദ്, പി.ടി.എ പ്രസിഡന്റ് പി. ബിജു, വി. ജമീല, സി. രമണി സംസാരിച്ചു. തയ്യല്‍ വേലയിലും വസ്ത്ര നിര്‍മാണത്തിലും 25 വനിതള്‍ക്ക് നാലു മാസക്കാലത്തെ സൗജന്യ പരിശീലനമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."