അടക്ക വിലയില്‍ ഇടിവ്
കാസര്‍കോട്: അടക്കവിലയിലുള്ള ഇടിവു കാരണം വ്യാപാരികളും കര്‍ഷകരും പ്രതിസന്ധിയില്‍. 250 രൂപ വരെ കൊട്ടടക്കയ്ക്ക് കിലോയ്ക്ക് ഉണ്ടായിരുന്നതു 150 രൂപയിലെത്തി. അടക്ക വില ഉയര്‍ന്നപ്പോള്‍ വാങ്ങി വച്ച കച്ചവടക്കാരും പഴയ അടക്ക വില്‍ക്കാതെവച്ച കര്‍ഷകരുമാണ് ഏറെ വലഞ്ഞത്. കഴിഞ്ഞ വര്‍ഷം 320 രൂപവരെ വില ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച മൂലം ഉല്‍പാദനവും ഗണ്യമായി കുറഞ്ഞു വരികയാണ്.
ഉല്‍പാദന ചെലവ് കൂടുതലും വിലയിടിവും കാരണം ആത്മഹത്യയുടെ വക്കിലാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. നോട്ട്് പ്രതിസന്ധി കാരണം തൊഴിലാളികളെ സംരക്ഷിക്കാന്‍ പോലും കര്‍ഷകര്‍ക്കാകുന്നില്ല. അതിനിടയിലാണ് വിലക്കുറവ് ഇരട്ടി ദുരിതമേല്‍പിച്ചിരിക്കുന്നത്. വിലക്കുറവ് നിമിത്തം കവുങ്ങിന്‍തോട്ടങ്ങള്‍ പാട്ടത്തിലെടുത്തവര്‍ക്കും ദുരിതമാണ് സമ്മാനമായി ലഭിക്കുന്നത്.
ഇതോടൊപ്പം, കൂലിവര്‍ധനയും ആളെ കിട്ടാത്തും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അടക്ക പറിക്കുന്നവര്‍ക്കു മണിക്കൂറിന് 1000 രൂപ വരെ കൂലി കൊടുക്കേണ്ടിവരുന്നു. മലയോരത്തെ നൂറുകണക്കിനു കര്‍ഷകരുടെ ആയിരക്കണക്കിനു കവുങ്ങുകള്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക പാക്കേജ് അനുവദിച്ച് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
ജില്ലയിലെ മലയോരപ്രദേശങ്ങളിലെ പ്രധാന നാണ്യവിളയാണ് അടക്ക. കാറഡുക്ക, ദേലമ്പാടി, എന്മകജെ, ബെള്ളൂര്‍, ബദിയഡുക്ക, കുമ്പഡാജെ, മുളിയാര്‍ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം കര്‍ഷകരും അടക്കയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.
പല രോഗങ്ങള്‍ നിമിത്തം ഉല്‍പാദനം പൊതുവെ കുറവാണെങ്കിലും നേരത്തെയുണ്ടായിരുന്ന വിലവര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."