HOME
DETAILS

കലോത്സവം: ഒരുക്കങ്ങള്‍ തകൃതി

  
backup
December 30 2016 | 07:12 AM

%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4


കണ്ണൂര്‍: ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കി പ്രശ്‌നരഹിതമായ കലോത്സവ നടത്തിപ്പ് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവിഭാഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.
എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവരുന്നതായി എസ്.പി സഞ്ജയ് കുമാര്‍ അറിയിച്ചു. വേദികളുടെ നിര്‍മാണ വേളയില്‍ തന്നെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ഓരോ വേദിയുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേകം പൊലിസ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കും. സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുമാരും ഓരോ വേദിയിലുമുണ്ടാവും.
നഗരത്തിലെ ഗതാഗതകുരുക്ക് പരമാവധി ഒഴിവാക്കാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കും. ഒഴിഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്കിങിനായി പ്രത്യേക സൗകര്യമേര്‍പ്പെടുത്തും. കലോത്സവ ദിനങ്ങളില്‍ നഗരത്തിലേക്ക് വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി മേളയുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവും വിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മെഡിക്കല്‍ സംവിധാനം കലോത്സവത്തിനായി ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായിക് അറിയിച്ചു. പ്രധാന വേദിയോടനുബന്ധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും മരുന്നുകളും ഇ.സി.ജി ഉള്‍പ്പെടെയുള്ള പരിശോധനയുമായി മെഡിക്കല്‍ സംവിധാനമൊരുക്കും. 24 മണിക്കൂറും കലോത്സവ വേദികളില്‍ ആംബുലന്‍സ്, മൊബൈല്‍ ഡിസ്‌പെന്‍സറി എന്നിവ ഉണ്ടാകും.
നഗരത്തിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലെയും തട്ടുകടകളിലെയും ഗുണനിലവാരം പരിശോധിക്കുന്നതിനു സ്‌ക്വാഡുകള്‍ രൂപീകരിക്കും. തടസമില്ലാത്ത ജലവിതരണം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയവ ലഭ്യമാക്കാന്‍ അതാതു വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
നഗരത്തിലെ റോഡിലെ കുഴികളടക്കാന്‍ വിവിധ വിഭാഗങ്ങള്‍ക്കും അടിയന്തിര സാഹചര്യം നേരിടാന്‍ അഗ്നിശമന സേനക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍, അഡീഷണല്‍ ഡി.പി.ഐ ജെസി ജോസഫ്, ഡി.ഡി.ഇ എം ബാബുരാജ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago