വെള്ളാരങ്ങര ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്ന് തുടങ്ങും
പയ്യന്നൂര്‍: 95 വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം ഇന്ന് ആരംഭിക്കും. രാവിലെ തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നളിച്ച് പയ്യന്നൂര്‍ ടൗണില്‍ ഭക്തജനങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെ കളിയാട്ടത്തിനു തുടക്കമാകും. വൈകുന്നേരം നാലിന് വെള്ളാരങ്ങര ഭഗവതിയുടെയും ഉപദേവതകളുടെയും തിടങ്ങലോടെ ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന്റെ പെരുമ്പറ മുഴങ്ങും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം സി കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വി.പി ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ടി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ മൂവര്‍തോറ്റം. 8ന് വിദ്യാലക്ഷ്മിയുടെ നേതൃത്വത്തില്‍ ലക്ഷ്മി നാട്യഗൃഹം കലാക്ഷേത്രത്തിലെ നിരവധി കലാകാരന്മാരുടെ നൃത്താവതരണം 'നൃത്തസമന്വയം'. രാത്രി 9.30ന് വെള്ളാരങ്ങര ഭഗവതിയുടെ അന്തിതോറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."