അസ്അദിയ്യ രജതജൂബിലി സമ്മേളനം ഇന്നുമുതല്‍
കണ്ണൂര്‍: പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യയുടെ മൂന്നുദിവസം നീളുന്ന രജതജൂബിലി ഏഴാം സനദ്ദാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. രാവിലെ ഒന്‍പതിന് തെക്കുമ്പാട് സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മഖാം സിയാറത്തിനു കെ അബൂബക്കര്‍ ബാഖവി നേതൃത്വം നല്‍കും. 10.30ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. വൈകുന്നേരം നാലിന് കാട്ടിലെപള്ളി മഖാം സിയാറത്തിനു സയ്യിദ് ഉമര്‍ ഫാറൂഖ് അല്‍ ഹൈദ്രോസി നേതൃത്വം നല്‍കും. തുടര്‍ന്നു കാട്ടിലെപ്പള്ളിയില്‍ നിന്ന് അസ്അദിയ്യ കാംപസിലേക്ക് ഘോഷയാത്ര. 6.30ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. സയ്യിദ് അസ്‌ലം അല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സോവനീര്‍ പ്രകാശനം ചെയ്യും. ബി.പി അബ്ദുല്‍ഗഫൂര്‍ ഹാജി ആദ്യപ്രതി സ്വീകരിക്കും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒന്‍പതിന് അസ്അദിയ്യ ഫൗണ്ടേഷന്‍ കലാകാരന്മാരുടെ സര്‍ഗ നിശ.
ഉല്‍ബോധനം നടത്തണം
കണ്ണൂര്‍: ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യ രജതജൂബിലി ഏഴാം സനദ്ദാന മഹാ സമ്മേന വിജയത്തിനായി ഇന്നു ജുമുഅ നമസ്‌കാരാനന്തരം പള്ളികളില്‍ ഖത്തീബുമാര്‍ ഉല്‍ബോധനം നടത്തണമെന്നും ജനുവരി ഒന്നിനു സമാപന സമ്മേളനത്തിലേക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാഹനത്തില്‍ ആളുകളെ എത്തിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും സമസ്ത നേതാക്കളായ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."