പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടിയും
കാഞ്ഞങ്ങാട്: കെ മുരളീധരനു പിന്നാലെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്ത്. ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ പോരെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയണമെന്നും സ്വയം വിമര്‍ശനം കോണ്‍ഗ്രസില്‍ ഒട്ടനവധി തവണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങളില്‍ ശരിയുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളും. തെറ്റാണെങ്കില്‍ വിമര്‍ശിച്ചവരെ അത് ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ഇന്നു രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കെ മുരളീധരന് എം.എല്‍.എയാണ് പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷവും ഭരണപക്ഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഈ പ്രസ്താവന പാര്‍ട്ടിയില്‍ പരസ്പര വിഴുപ്പലക്കിനു കാരണമായി. മുരളീധരന് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ തെരുവ് യുദ്ധത്തിനും തുടക്കമായി.
ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് ഉമ്മന്‍ചാണ്ടി. ഡി.സി.സി പ്രസിഡന്റ് ഹക്കീംകുന്നില്‍, പി ഗംഗാധരന് നായര്‍, എം.സി ജോസ് തുടങ്ങി വിവിധ നേതാക്കള്‍ ഉമ്മന്ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."