HOME
DETAILS
MAL
നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
backup
December 30 2016 | 14:12 PM
തിരുവനന്തപുരം: കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് ജനുവരിയില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന ബജറ്റ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാന ബജറ്റ് കേന്ദ്ര ബജറ്റിന് ശേഷം മതിയെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി കെ.എം അബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
നോട്ട് നിരോധനത്തിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി വലിയ തകര്ച്ചിയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാണിക്കുന്നുണ്ട്.
റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഫെബ്രവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആയിരിക്കും സംസ്ഥാന ബജറ്റെന്ന് സൂചനയുണ്ട്.
ജനുവരിയിലെ വരവ് ചെലവ് പഠിച്ച ശേഷം ബജറ്റ് തയ്യാറാക്കിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."