അഗതി അനാഥ മന്ദിരങ്ങള്‍ സി.ബി.ഐ നിരീക്ഷണത്തില്‍; ജനുവരി ഏഴിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കിയേക്കും
മുക്കം: കേരളത്തിലെ അഗതി അനാഥ മന്ദിരങ്ങള്‍ സി.ബി.ഐ നിരീക്ഷണത്തില്‍. ജനുവരി ഏഴിന് ശേഷം അഗതി അനാഥ മന്ദിരങ്ങള്‍ പള്ളി ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കാന്‍ സാധ്യത. ജെ.ജെ ആക്ട് അനുശാസിക്കുന്ന രൂപത്തിലല്ല കേരളത്തിലെ അഗതി അനാഥ മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇവ അടച്ചു പൂട്ടേണ്ടണ്ട സാഹചര്യം വന്നപ്പോള്‍ കേരളാ സ്റ്റേറ്റ് ഓര്‍ഫനേജ് കോഡിനേഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ നിന്നും 2017 ജനുവരി ഏഴുവരെ സ്റ്റേ വാങ്ങിയിരുന്നു. ഇതിന്റെ കാലാവധി ഏഴിന് കഴിയുന്നതോടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സി.ബി.ഐ അന്വേഷണത്തിനെത്തുമെന്നാണറിയുന്നത്. അന്വേഷണം വരികയാണെങ്കില്‍ കുട്ടികളെ സൗജന്യമായി താമസിപ്പിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടണ്ടിവരുമെന്ന അവസ്ഥയിലെത്തും കാര്യങ്ങള്‍.
മുക്കം മുസ്‌ലിം ഓര്‍ഫനേജുള്‍പ്പെടെ പല അഗതി അനാഥ മന്ദിരങ്ങളിലും ഇതിനകംതന്നെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാലവേല ചെയ്ത് നരക ജീവിതം നയിക്കുന്ന കുട്ടികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കി ജീവിതത്തില്‍ ഉന്നതിയിലെത്തിച്ച മുക്കം മുസ്‌ലിം ഓര്‍ഫനേജുള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളെയും മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റം ചുമത്തി പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെ ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള പല കുട്ടികളും നാട്ടിലേക്ക് മടങ്ങി വീണ്ടും ബാല വേല ചെയ്യാന്‍ വിധിക്കപ്പെട്ട അവസ്ഥയും വന്നു ചേര്‍ന്നിരുന്നു.
2016 ജനുവരി 15ന് പാര്‍ലമെന്റ് പാസാക്കിയ ജെ.ജെ ആക്ട് അഗതികളും അനാഥകളുമായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടണ്ട കടമ സര്‍ക്കാരിനാണെന്ന് അനുശാസിക്കുന്നു. ആക്ട്് പ്രകാരം അഗതികളും അനാഥകളുമായ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതനുസരിച്ച് 100 കുട്ടികള്‍ ഉള്ള സ്ഥാപനത്തില്‍ 25 സ്റ്റാഫിനെ നിയമിക്കണം. എട്ട് കുട്ടികള്‍ക്ക് ഒരു ടോയ്‌ലറ്റും 10 കുട്ടികള്‍ക്ക് ഒരു ബാത്ത് റൂമും വേണം. ഒരു കുട്ടിക്ക് 120 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള റൂം സൗകര്യം ഒരുക്കണം. ഇവര്‍ക്ക് ണ്ട യൂനിഫോമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ക്കും ബെഡ്ഡ്,ബെഡ്ഷീറ്റ്, പുതപ്പ്,രാത്രി ഉറങ്ങുന്ന സമയത്ത് ഉപയോഗിക്കാനുള്ള വസ്ത്രം, ഹോസ്പിറ്റലില്‍ പോകേണ്ടണ്ടി വന്നാല്‍ അവിടെ ഉപയോഗിക്കാനുള്ള വസ്ത്രം എന്നിവയുള്‍പ്പെടെ വേണമെന്നും ജെ. ജെ ആക്ട് പ്രകാരം നിര്‍ദേശിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വന്‍ പിഴ ചുമത്താന്നും സ്ഥാപന മേധാവികള്‍ക്ക് കഠിന തടവ് നല്‍കാനും വ്യവസ്ഥയുണ്ട്. മേല്‍ സൗകര്യങ്ങളൊരുക്കിയതിന് ശേഷം സി.ഡബ്ല്യു.സി നിര്‍ദേശ പ്രകാരമാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടണ്ടത്. കുട്ടികളുടെ പൂര്‍ണ ലിസ്റ്റ് സി.ഡബ്ല്യു.സി ക്ക് നല്‍കണം. ഈ ലിസ്റ്റിലുള്ള കുട്ടികള്‍ കൊഴിഞ്ഞ് പോയാല്‍ പകരം പ്രവേശനം നല്‍കാന്‍ സ്ഥാപന മേധാവികള്‍ക്ക് അധികാരവുമില്ല. ജെ.ജെ ആക്ട് അനുശാസിക്കുന്ന ഈ നിബന്ധനകള്‍ ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നതാണ് മറ്റൊരു സവിശേഷത. ജെ.ജെ ആക്ട് ഉണ്ടണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ച് അധിക സ്ഥാപനങ്ങളും വേണ്ടണ്ടത്ര മനസിലാക്കിയിട്ടില്ലെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടന്റ് വി. മുഹമ്മദ് മോന്‍ ഹാജി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."