പാറശാലയില്‍ പത്ത് രൂപ നാണയത്തിന് 'വിലക്ക് '
പാറശാല: വ്യാജനാണയങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നെന്ന സംശയത്തില്‍ പാറശാലയിലും പരിസരങ്ങളിലും പത്തുരൂപ നാണയത്തിന് വിലക്ക്. പാറശാലയിലും ഇതിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാജ നാണയങ്ങള്‍ പ്രചരിക്കുന്നതായി സംശയം ഉള്ളത്. മുദ്രകള്‍ തെളിയാത്തതും അവ്യക്തവുമാണ് മിക്ക നാണയങ്ങളും. വ്യാജനാണയങ്ങളാണെന്ന് ഭയന്ന് കെ.എസ്.ആര്‍.ടി.സിയും പെട്രോള്‍ പമ്പുകളിലും പത്തുരൂപ നാണയം പൂര്‍ണമായും ഉപേക്ഷിച്ച മട്ടിലാണ്.
പാറശാലയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പത്ത് രൂപ കോയിന്‍ സ്വീകരിക്കുന്നതല്ലെന്ന ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം രാത്രി പാറശാല , പരശുവയ്ക്കല്‍, ഉദിയന്‍കുളങ്ങര, അമരവിള തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ പത്തു രൂപ നാണയം തിരിച്ചു നല്‍കിയതിന്റെ പേരില്‍ സംഘര്‍ഷവും നടന്നിരുന്നു. കെ.എസ്.ആര്‍.ടി.സി പാറശാല ഡിപ്പോയിലെ ബസുകളില്‍ പത്ത് രൂപ നാണയം സ്വീകരിക്കാത്തതുകാരണം യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. ഡിപ്പോയില്‍ നിന്നും എസ്.ബി.ടിയില്‍ നല്‍കിയ പത്തു രൂപയുടെ നാണയങ്ങള്‍ ബാങ്ക് അധികൃതര്‍ തിരിച്ചു നല്‍കിയതാണ് ഇവ യാത്രക്കാരില്‍ നിന്നും സ്വീകരിക്കാത്തതിനു കാരണമായി കെ.എസ്.ആര്‍.ടി.സി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."