' കുടിയന്മാര്ക്ക് ' ബിവറേജസ് ഷോപ്പുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദേശം
തൊടുപുഴ: ഘട്ടംഘട്ടമായി മദ്യ നിരോധനം ലക്ഷ്യമിടുന്ന നാട്ടില്‍ കുടിയന്മാര്ക്ക് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഉത്തരവ്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് ഇന്നലെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
മദ്യ വില്‍പ്പനശാലകളില്‍ ഇപ്പോള്‍ നിലവിലുള്ള സ്റ്റാന്റിംഗ് ക്യു സംവിധാനം മാറ്റി സിറ്റിംഗ് ക്യു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരു നിര്‍ദേശം.കുടിയന്മാര്ക്ക് ഔട്ട്ലെറ്റുകളോടനുബന്ധിച്ച് കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തണം. കൂടാതെ, ടോയ്ലറ്റ് സംവിധാനവും ഒരുക്കണം. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് പുതിയ നിര്‍ദേശങ്ങളെന്നും ഉത്തരവില്‍ പറയുന്നു.
ഫലത്തില്‍ തമിഴ്നാട്ടിലേതു പോലെ കേരളത്തിലും ഔട്ട്ലെറ്റുകളില് നിന്നും മദ്യം വാങ്ങി അവിടെ വച്ചുതന്നെ കഴിക്കുന്നതിനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്. എല്‍. ഡി .എഫിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.
എന്തായാലും ഈ ഉത്തരവ് വിവാദമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."