പാലിയേക്കര ടോള്‍: കരാര്‍ലംഘനം നടത്തുന്നതായി മനുഷ്യാവകാശ കമ്മിഷന്
തൃശൂര്‍: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍പിരിവ് നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ ലംഘനം നടത്തുന്നതായി മനുഷ്യാവകാശ കമ്മിഷന്.
കമ്പനിയുടെ കരാര്‍ ലംഘനത്തെതുടര്‍ന്ന് പൊതുമരാമത്ത് സെക്രട്ടറി, ജില്ലാ കലക്ടര്‍, ജി.ഐ.പി.എല്‍.മേധാവി എന്നിവര്‍ക്ക് നോട്ടിസ് അയക്കാന്‍ തൃശൂര്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ കമ്മിഷന് നിര്‍ദേശം നല്കി. പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ പൊലിസ് വാങ്ങിവയ്ക്കുന്നത് അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്കി.
വിചാരണ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വേളയില്‍ പൊലിസുകാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജയില്‍ ഡി.ജി.പിക്ക് കമ്മിഷന് നിര്‍ദേശം നല്കി.
കണ്ണൂരില്‍ പൊലിസ് ട്രെയിനികള്‍ക്കെതിരെ ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനത്തിന്റെ റിപ്പോര്‍ട്ട് നല്കാന് കമാന്‍ഡന്റിനോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."