HOME
DETAILS

പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്ല

  
backup
December 30 2016 | 19:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കേണ്ടെന്ന് തീരുമാനം. നിലവിലെ സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറയ്ക്ക് ക്ഷാമബത്ത വീണ്ടും നടപ്പാക്കാമെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ 15ന് ചേര്‍ന്ന 390-ാമത് ഭരണസമിതി യോഗത്തിന്റേതാണ് തീരുമാനം.
ഡിസംബര്‍ ഒന്നിന് കെ.എസ്.ആര്‍.ടി.സിയിലെ ഓഫിസര്‍മാര്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ഫാമിലി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ആറു ശതമാനം ക്ഷാമബത്ത ക്ഷാമാശ്വാസം അനുവദിച്ച് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 15 ദിവസത്തിനു ശേഷം പിന്‍വലിച്ചത്. ശമ്പളം വൈകിയതിന്റെ പേരില്‍ ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ വകുപ്പു മന്ത്രി നല്‍കിയ ഉറപ്പായിരുന്നു ക്ഷാമബത്ത നല്‍കാമെന്നത്.
ഈ ഉറപ്പ് പാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോര്‍പറേഷന്‍. പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞ അവധിക്ക് ശമ്പളം നല്‍കാനായില്ലെങ്കിലും പിന്നീട് പെന്‍ഷനും, ശമ്പളവും പൂര്‍ണമായി നല്‍കി. കാനറാബാങ്കില്‍ നിന്നുമാണ് വായ്പ തരപ്പെടുത്തിയത്.
100 കോടി രൂപയുടെ വായ്പ ആദ്യഘട്ടത്തിലും രണ്ടാംഘട്ടമായി 50 കോടിരൂപയും ലഭിക്കും. എന്നാല്‍, വായ്പ നല്‍കിയതിന്റെ ഈടായി കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയുടെ പ്രമാണം നല്‍കേണ്ടതുണ്ട്.
ഇന്ന് ശമ്പളം നല്‍കാന്‍ 50 കോടി വായ്പ അനുവദിച്ചതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍. എന്നാല്‍, പെന്‍ഷന്‍ നല്‍കുന്നതിനായി വീണ്ടും 80 കോടി കണ്ടെത്തണം.
പുതുവര്‍ഷം മുതല്‍തന്നെ കെ.എസ്.ആര്‍.ടി.സി വായ്പ എടുക്കാന്‍ ഓട്ടം തുടങ്ങും. അതേസമയം, കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനായി സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്.
ഇപ്പോള്‍ കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ ജോലിചെയ്യുന്നവരെ പിരിച്ചു വിടുന്നില്ല. പകരം, ഓഫിസ് ക്ലര്‍ക്ക്, അക്കൗണ്ടന്റ് തുടങ്ങിയവരെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
ജീവനക്കാരെ പിരിച്ചുവിടില്ലെന്നും, ഇതുവരെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ആ ഉറപ്പും പാഴായി. നിലവില്‍ രണ്ടായിരത്തോളം ദിവസവേതനക്കാരെ പിരിച്ചു വിട്ടുകഴിഞ്ഞെന്നാണ് കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago