പുതിയ സര്‍ക്കാരില്‍ ശുഭപ്രതീക്ഷ: വനിതാകമ്മിഷന്
തിരുവനന്തപുരം: പുതിയ സര്‍ക്കാരിനെ ശുഭപ്രതീക്ഷയോടെയാണു കാണുന്നതെന്നു സംസ്ഥാന വനിതാകമ്മിഷന് അധ്യക്ഷ കെ.സി.റോസക്കുട്ടി. കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഒരിക്കലും ഇടപെടാറില്ല. കമ്മിഷന് സ്വതന്ത്രമായാണ് തീരുമാനങ്ങളെടുക്കുന്നത്. എങ്കിലും കമ്മിഷന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നാണു പ്രതീക്ഷയെന്നു റോസക്കുട്ടി 'സുപ്രഭാത'ത്തോടു പറഞ്ഞു.
സംസ്ഥാനത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരേയുള്ള കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ സര്‍ക്കാരും പിന്തുണ നല്‍കിയിട്ടുണ്ട്. കമ്മിഷന് മുന്നോട്ടുവച്ച പദ്ധതികള്‍ക്കു കഴിഞ്ഞ സര്‍ക്കാര്‍ വലിയ തുക നീക്കിവച്ചിട്ടുണ്ട്.
പുതിയ സര്‍ക്കാരും കമ്മിഷന്റെ പദ്ധതികളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജിഷ വധക്കേസില്‍ പല സംഘടനകളും സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തോടു കമ്മിഷന് യോജിപ്പില്ല. ജിഷയുടെ അമ്മയ്ക്ക് എല്ലാ സഹായവും കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യക്ഷ പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ പൊലിസിനു സാവകാശം നല്‍കണം. സംസ്ഥാന പൊലിസ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."