HOME
DETAILS

'ഏമാന്‍ക്രൂരത'കള്‍ക്കു കടിഞ്ഞാണിടണം

  
backup
December 30 2016 | 20:12 PM

%e0%b4%8f%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95

കപ്പടാമീശയും ക്രൂരതമുറ്റിയ കണ്ണുകളും വിടര്‍ന്നുനില്‍ക്കുന്ന നിക്കറും കൂര്‍ത്ത തൊപ്പിയും വീതിയേറിയ അരപ്പട്ടയുമൊക്കെയായി നാട്ടില്‍ ഭീതിപരത്തുന്ന പൊലിസ് ഏമാന്മാര്‍ ബ്രിട്ടിഷ് സാമ്രാജ്യത്വവാഴ്ചയുടെ മുഖമുദ്രയായിരുന്നു. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഇവരുടെ ക്രൂരതകള്‍ക്കിരകളായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ നിരവധിയാണ്. ബ്രിട്ടിഷ്‌വാഴ്ച അവസാനിച്ചിട്ടും രാജ്യത്ത് ഏറെക്കാലം പൊലിസ് ഇതേ രൂപഭാവങ്ങളോടെയും ഇതേ ക്രൗര്യത്തോടെയും നിലനിന്നു.
വിവിധ സംസ്ഥാനങ്ങളില്‍ പിന്നീടുണ്ടായ പരിഷ്‌കരണങ്ങളിലൂടെ പൊലിസിന്റെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വന്നു. നിക്കര്‍ മാറി നീണ്ട കാലുറകളും കൂര്‍ത്തതിനു പകരം പരന്ന തൊപ്പിയുമൊക്കെ വന്നതോടെ പൊലിസ് വേഷം താരതമ്യേന മാന്യവും കാഴ്ചക്കാരില്‍ വലുതായൊന്നും ഭീതി ജനിപ്പിക്കാത്തതുമായി. ഇതൊക്കെ സംഭവിച്ചിട്ടും പൊലിസിന്റെ പ്രവര്‍ത്തനശൈലിയിലോ ക്രൂരതയിലോ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നാണ് അടുത്തകാലത്തായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങള്‍ക്ക് അടിവരയിടുന്നതാണു പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങള്‍.
എറണാകുളം ജില്ലയിലെ പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ പൊലിസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ നസീറിനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞത്, കേരളത്തില്‍ കസ്റ്റഡിമര്‍ദനങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവഗുരുതരമാണെന്നും പൊലിസുകാര്‍ മര്‍ദനം മാത്രം കൈമുതലായി കൊണ്ടുനടന്നാല്‍ ശരിയാകില്ലെന്നുമൊക്കെയാണ്. ഇതേ ജില്ലയിലെ വരാപ്പുഴ പൊലിസ്‌സ്റ്റേഷനില്‍ 14 വയസ്സുകാരനു മര്‍ദനമേറ്റ സംഭവത്തില്‍ എസ്.ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടതും ഇതേദിവസം തന്നെ. ഇതിനെക്കാളൊക്കെ വലിയ പൊലിസ് ക്രൂരതകള്‍ക്കെതിരായ പ്രതിഷേധസ്വരങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു രണ്ടു വാര്‍ത്തകളും പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
എണ്ണിപ്പറയാവുന്നതിലപ്പുറമാണു കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടന്ന പൊലിസ് ക്രൂരതകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഏഴു മാസം മാത്രമായപ്പോള്‍ ഏഴു കസ്റ്റഡിമരണങ്ങളാണു സംസ്ഥാനത്തു നടന്നത്. കസ്റ്റഡിമര്‍ദനങ്ങളടക്കമുള്ള പൊലിസ് അതിക്രമങ്ങളുടെ ഒന്നിലധികം വാര്‍ത്തകള്‍ എല്ലാദിവസവും മാധ്യമങ്ങളില്‍ വരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് കൊല അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ദേശദ്രോഹിയെന്നും മാവോയിസ്റ്റെന്നുമൊക്കെ മുദ്രയടിച്ചു നിരവധിയാളുകളെ പൊലിസ് അറസ്റ്റുചെയ്തു കേസെടുത്തതും വലിയ വിമര്‍ശനമാണു ക്ഷണിച്ചുവരുത്തിയത്.
ഇങ്ങനെയൊക്കെയായിട്ടും കേരളപൊലിസ് പഴയപടിതന്നെ തുടരുകയാണ്. അവരെ നിയന്ത്രിക്കാന്‍ കാര്യമായ നീക്കങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ വിവാദമായ അതിക്രമങ്ങളുടെ പേരില്‍ ഒരു പൊലിസുകാരനെതിരേയും നടപടിയുണ്ടായിട്ടില്ല. സേനാവിഭാഗങ്ങളെ നിയന്ത്രണമില്ലാതെ അഴിച്ചുവിട്ടാല്‍ സംഭവിക്കാവുന്നതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ജനങ്ങളെ മര്‍ദിച്ചും ഭയപ്പെടുത്തിയും ഒതുക്കിനിര്‍ത്തുന്ന പൊലിസ്‌സേന സാമ്രാജ്യത്വ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് അനിവാര്യമാണ്. എന്നാല്‍, ജനാധിപത്യ സമൂഹത്തിന് അതൊട്ടും ഭൂഷണമല്ല. ജനതയുടെ സുരക്ഷയ്ക്കായി ക്രമസമാധാനം ഭംഗിയായി നിലനിര്‍ത്തുകയും അവര്‍ക്കു ഭയമില്ലാതെ ജീവിക്കാനുള്ള അവസരമൊരുക്കുകയുമൊക്കെ ചെയ്യേണ്ട പരിഷ്‌കൃതചുമതലയാണു ജനാധിപത്യത്തിലെ പൊലിസിനുണ്ടാകേണ്ടത്. അവര്‍ ഇനിയും ആ നിലവാരത്തിലേക്കു വരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ വരുത്തേണ്ട ചുമതല ഭരണകൂടം നിര്‍വഹിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago