നോട്ട് നിരോധനം: ആര്‍.ബി.ഐ മിനുട്‌സ് എവിടെ- ചിദംബരം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കികൊണ്ട് തീരുമാനമെടുത്ത ആര്‍.ബി.ഐയുടെ മിനുട്‌സ് എവിടെയെന്ന് മുന്‍കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം.
500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാദം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. അരമണിക്കൂര്‍ യോഗം ചേര്‍ന്ന് തീരുമാനിക്കാവുന്നതല്ല ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി തീരാന്‍ 50 ദിവസത്തെ സമയമാണ് മോദി ചോദിച്ചിരുന്നത്. ഈ തീയതി കഴിഞ്ഞിട്ടും പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ചിദംബരം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോകത്തെ ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ ഇല്ലാതാക്കാന്‍ കഴിഞ്ഞുവോയെന്നും അദ്ദേഹം ചോദിച്ചു.
നോട്ട് നിരോധനം സര്‍ക്കാറിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്. ഭരണതലത്തില്‍ വലിയ വീഴ്ചയാണ് ഇതുവഴിയുണ്ടായത്. 2000 ത്തിന്റെ നോട്ടുകള്‍ ഇറക്കിയതുതന്നെ ആര്‍.ബി.ഐയുടെ കള്ളത്തരത്തെയാണ് തുറന്നു കാണിക്കുന്നത്.
രാജ്യവ്യാപകമായ അഴിമതിയാണ് നോട്ട് നിരോധനം വഴിയുണ്ടായത്. നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച് പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ആര്‍.ബി.ഐ യോഗം ചേര്‍ന്നിരുന്നുവെന്നാണ് പറയുന്നത്. എങ്കില്‍ ആ യോഗത്തിന്റെ മിനുട്‌സ് പൊതുസമ്മതിയിലേക്ക് എത്തിക്കാന്‍ അവര്‍ തയാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധന പ്രഖ്യാപനത്തിന് മുമ്പ് മന്ത്രി സഭ യോഗം ചേര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കുന്ന പ്രസുകളുടെ കാര്യശേഷിയെക്കുറിച്ച് പരിശോധിക്കുകപോലുമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ധാരണയും പ്രധാനമന്ത്രിക്കില്ലാതെ പോയതാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാനുണ്ടായതെന്നും ചിദംബരം ആരോപിച്ചു.
കാരണംഅറിയിക്കാനാകില്ല:ആര്‍.ബി.ഐ
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കാനുണ്ടായ കാരണം അറിയിക്കാനാകില്ലെന്ന് ആര്‍.ബി.ഐ. നോട്ട് അസാധുവാക്കിയ തീരുമാനമെടുത്ത യോഗത്തിന്റെ മിനുട്‌സ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ട വെങ്കടേഷ് നായകിനാണ് വിചിത്രമായ മറുപടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."